വാലെന്റൈന്‍സ് ദിനത്തില്‍ തന്റെ മക്കളായ ഉയിരിന്റെയും ഉലഗത്തിന്റെയും ഒപ്പമുള്ള പടം പങ്കുവെച്ചിരിക്കുകയാണ് നയന്‍താര. ‘രണ്ടു പേരെയും ഞാന്‍ സ്നേഹിക്കുന്നു. എന്റെ വാലെന്റൈന്‍സ് ദിനം ഏറ്റവും മികച്ചതാക്കിയതിന് നന്ദി’ എന്നും നയന്‍താര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നയന്‍താര തന്നെ അഭിനയിച്ച മലയാള ചിത്രം ഭാസ്ക്കര്‍ ദ റാസ്ക്കലിലെ ‘ഐ ലവ് യു മമ്മി’ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ ആരാധകര്‍ കമന്റായി പ്രണയ ദിനാശംസകളും പങ്കുവെച്ചു.
View this post on Instagram
2022 ജൂണ്‍ 9-നാണ് നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരായത്. 2022 ഒക്ടോബറില്‍, വാടക ഗര്‍ഭധാരണത്തിലൂടെ ദമ്പതികള്‍ തങ്ങളുടെ ഇരട്ടക്കുട്ടികളായ ഉയിരും ഉലഗവും ജനിച്ച വിവരം പങ്കുവെച്ചിരുന്നു.
Recent Comments