വര്‍ഷങ്ങള്‍ക്കുമുമ്പ് കൃത്യമായി പറഞ്ഞാല്‍ 1986 ല്‍ കേരളത്തില്‍ ഇടുക്കി ജില്ലയില്‍ അരങ്ങേറിയ ഒരു മഹാസംഭവം. തങ്കമണി സംഭവം എന്ന പേരില്‍ കുപ്രസിദ്ധി നേടിയ പോലീസ് നരവേട്ടയും സ്ത്രീകള്‍ക്കെതിരെ നടന്ന കൂട്ട ബലാത്സംഗവുമാണ് ദിലീപിന്റെ 148-ാമത്തെ ചിത്രത്തിന്റെ കഥയും ടൈറ്റിലും. ഉടല് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രതീഷ് രഘുനന്ദനാണ് ചിത്രത്തിന്റെ സംവിധായകന്.
തെന്നിന്ത്യയിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസും ഇഫാര്‍ മീഡിയയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദിലീപിന് പുറമെ മലയാളത്തിലെയും തമിഴിലെയും വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ധിഖ്, മനോജ് കെ. ജയന്, കോട്ടയം രമേശ്, ജോണ്‍ വിജയ്, സമ്പത്ത് റാം, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന് മാങ്കുവ, ജിപിന്‍ ജി., അരുണ്‍ ശങ്കരന്, നീത പിള്ള, പ്രണിത സുഭാഷ്, മാളവിക മേനോന്, രമ്യ പണിക്കര്‍ മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ജനുവരി 28 ന് ചിത്രീകരണം തുടങ്ങിയ തങ്കമണി കോട്ടയം, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന എന്നിവിടങ്ങിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
Recent Comments