കൊലക്കേസിൽ ജയിലിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി നെന്മാറയിൽ ഇരട്ട കൊലപാതകം നടത്തി ഒളിവിൽ പോയതിനെത്തുടർന്ന് അറസ്റ്റിലായ പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് കോടതി റിമൻഡ് ചെയ്തു . ഫെബ്രുവരി 12വരെയാണ് പ്രതിയെ റിമാന്ഡ് ചെയ്തിരിക്കുന്നത്. യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയിൽ നിന്നത്. മക്കളുടെ മുന്നിൽ മുഖം കാണിക്കാൻ ആവില്ലെന്നും, എത്രയും വേഗം ശിക്ഷിക്കണമെന്നും പ്രതി കോടതിയിൽ പറഞ്ഞു. 100 വര്ഷം തന്നെ ജയിലിൽ അടച്ചോളുവെന്നും പ്രതി കോടതിയിൽ പറഞ്ഞു.
പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി നേരത്തെ പൊലീസ് അപേക്ഷ നൽകിയിരുന്നു. കൊല നടത്തിയ പ്രദേശത്ത് പ്രതിയുമായി തെളിവെടുപ്പ് നടത്തുമെന്ന് ന്ന് പൊലീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2019 മുതൽ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും പൊലീസ് പറഞ്ഞു.
പ്രതിയെ പുറത്തു വിടാതിരിക്കാൻ വേണ്ട നടപടി പൊലീസ് സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു. പ്രതിയെ ഇന്നലെ രാത്രി 10.30 നാണ് പിടി കൂടിയത്. പല സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിച്ചു. എല്ലാം പരിശോധിച്ചു. വീടിന്റെ സമീപത്തെ പാടത്ത് നിന്നാണ് പിടിച്ചത്. വിശദമായി ചോദ്യം ചെയ്തു. ഇനിയും കുറെ കാര്യങ്ങൾ സ്ഥിരീകരിക്കാനുണ്ട്. പ്രതി പലതും വെളിപ്പെടുത്തിയിട്ടുണ്ട്. കൊല നടന്നത് രാവിലെ 10 മണിയ്ക്കാണ്.
കൊല ചെയ്ത ശേഷം സ്വന്തം വീട്ടിലെത്തി. പിന്നീട് മലയുടെ ഭാഗത്തേക്ക് പോയി. രണ്ടു ദിവസം അവിടെ നിന്നു. പൊലീസിന്റെ പരിശോധന ഇയാൾ നിരീക്ഷിച്ചു വരികയായിരുന്നു. ഭൂപ്രകൃതിയെ കുറിച്ച് പ്രതിയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഭക്ഷണം കിട്ടാത്തതാണ് പ്രതി താഴെ വരാൻ കാരണമെന്നും എ എസ പി പറഞ്ഞു.
Recent Comments