ഒളിമ്പിക്സിന് തുടക്കം കുറിയ്ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഫ്രാന്‍സില്‍ ആക്രമണം. ഫ്രാന്‍സിലെ അതിവേഗ റെയില്‍ ശൃംഖലയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ രാത്രി പാരിസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഭൂരിഭാഗം മേഖലകളിലെ റെയില്‍ ഗതാഗതം താറുമാറായി.
റെയില്‍ ശൃംഖല സ്തംഭിപ്പിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ പല മേഖലകളിലും ഇതേ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. യാത്രകള്‍ നീട്ടിവെക്കാനും യെില്‍വേ സ്റ്റേഷനുകളിലേക്ക് പോകരുതെന്നുമുള്ള നിര്‍ദ്ദേശം അധികൃതര്‍ യാത്രക്കാര്‍ക്ക് നല്കി. തകരാര്‍ പൂര്‍ണമായി പരിഹരിക്കാന്‍ ഓരാഴ്ചയോളം എടുത്തേക്കാമെന്നാണ് ലഭിക്കുന്ന വിവരം.
Recent Comments