മലയാളിക്ക് ഇന്ന് പുതുവര്‍ഷപ്പുലരി. സമൃദ്ധിയുടേയും സ്നേഹത്തിന്റേയും ഉത്സവകാലത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന്. വര്‍ഷം 1200, മലയാള മാസ കലണ്ടറില്‍ പതിമൂന്നാം നൂറ്റാണ്ടിന് തുടക്കമാകുകയാണ് ഇന്നത്തെ ദിവസം. ഞാറ്റ് പാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ നിറയുന്ന ചിങ്ങം ഒന്ന് കര്‍ഷക ദിനമായും ആചരിക്കുന്നു. ഇന്നുമുതല്‍ 22 ദിനങ്ങള്‍ കൂടി കഴിഞ്ഞാല്‍ പൊന്നോണമെത്തും.
ദാരിദ്ര്യത്തിന്റെയും കെടുതിയുടെയും പഞ്ഞക്കര്ക്കിടകത്തിന് വിട നല്‍കിയാണ് സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ചിങ്ങം വന്നെത്തുന്നത്. ഞാറ്റ് പാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ നിറയുന്ന പുതുവര്‍ഷപ്പുലരിയാണ് മലയാളിക്ക് ചിങ്ങം ഒന്ന്. പതിവ് പോലെ ഗൃഹാതുരത, ഗ്രാമത്തിന് മണം, മമത, ഒടുക്കമൊരു ദീര്‍ഘനിശ്വാസവും കൊണ്ട് തീര്‍ന്നുപോകേണ്ട ഒന്നല്ല ഇത്തവണത്തെ ചിങ്ങപ്പുലരി. കാലവും കാലാവസ്ഥയും മാറുന്നുവെങ്കിലും ഒരു പിടി നല്ല ഓര്‍മ്മകളുടെ മാസം കൂടിയാണ് ചിങ്ങം.
ചിങ്ങപ്പുലരിയില്‍ ശബരിമല ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ അഞ്ചിന് മേല്‍ശാന്തി പി എന്‍ മഹേഷ് നടതുറന്നു.
Recent Comments