രാജ്യത്തെ സ്ക്കൂൾ വിദ്യഭ്യാസ നയത്തിൽ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. എതിർപ്പുമായി കേരള സർക്കാർ. രാജ്യത്തെ മുഴുവൻ കുട്ടികൾക്കും നിർബന്ധിതവും സർവത്രികവുമായ 2010 ലെ നിയമത്തിലാണ് കേന്ദ്രം ഭേദഗതി വരുത്തിയത്. ഇതോടെ 5, 8 ക്ലാസുകളിലെ വിദ്യാർഥികൾ ഓൾ പാസ് സമ്പ്രദായത്തിൽ നിന്നും പുറത്താകും.
ഈ ക്ലാസുകളിലെ കുട്ടികൾ വാർഷിക പരീക്ഷയിൽ തോറ്റാൽ രണ്ടുമാസത്തിനകം വിജയിക്കുവാൻ ഒരു അവസരം കൂടി നൽകും. അതിലും പരാജയപ്പെട്ടാൽ ഒരു വര്ഷം കൂടി അതെ ക്ലാസിൽ തുടരേണ്ടി വരുമെന്നതാണ് പുതിയ കേന്ദ വ്യവസ്ഥ. അതേസമയം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു വിദ്യാർത്ഥിയെയും സ്ക്കൂളിൽ നിന്നും പുറത്താക്കാൻ കഴിയില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള നയം പ്രകാരം മൂന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ ആരെയും തോൽപ്പിക്കുവാൻ പാടില്ല .
അതേസമയം കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തോട് വിയോജിപ്പാണ് കേരളത്തിന്റേത്. കുട്ടികളുടെ പക്ഷത്തുനിന്നു കൊണ്ട് മാത്രമേ ഇക്കാര്യം കേരളം പരിഗണിക്കുകയുള്ളൂവെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയത്.
അഞ്ചിലെയും എട്ടിലെയും പൊതുപരീക്ഷകളെ തുടർന്ന് കുട്ടികളെ പരാജയപ്പെടുത്തുക എന്നതല്ല ഓൾ പാസാണ് സംസ്ഥാന സർക്കാർ നയമെന്നും മറിച്ച് പാഠ്യപദ്ധതി നിഷ്കർഷിക്കുന്ന തരത്തിൽ ഓരോ ക്ലാസിലും ഓരോ കുട്ടിയും നേടേണ്ട ശേഷികൾ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നതെന്ന് ശിവൻകുട്ടി മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ നിലവാര തകർച്ച തടയാനാണ് വിദ്യഭ്യാസ നയ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നാണ് ചില അധ്യാപകർ ഇതിനെ വിലയിരുത്തുന്നത്. പത്താംക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന ഞെട്ടിക്കുന്ന സത്യം അടുത്ത കാലത്ത് വെളിപ്പെടുത്തിയത് കേരളത്തിലെ പൊതു വിദ്യഭ്യസ ഡയറക്ടർ ആണ്.
Recent Comments