കേരള സര്‍ക്കാര്‍ കെ വാസുകി ഐഎഎസിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ച വാര്‍ത്ത വന്നതോടെ വലിയ കോലാഹലമാണ് സംസ്ഥാനത്ത് ഉണ്ടായത്. കേരളത്തെ രാജ്യമാക്കുവാനുള്ള ശ്രമം ആണെന്നും അതിന്റെ ഭാഗമായാണ് വിദേശകാര്യ സെക്രട്ടറിയെ നിയമിച്ചതെന്നുമായിരുന്നു ആക്ഷേപങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കേരളത്തിലെ ചീഫ് സെക്രട്ടറി തന്നെ വിശദീകരണവുമായി രംഗത്ത് വന്നു. ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
കെ വാസുകി ഐഎഎസിനെ വിദേശകാര്യ സെക്രട്ടറിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചുവെന്ന വാര്‍ത്ത തള്ളുകയാണ് ചീഫ് സെക്രട്ടറി ഡോ. വി വേണു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്
കേരളത്തിലെത്തുന്ന വിദേശ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് കുറച്ചുകാലം മുന്‍പുണ്ടാക്കിയ എക്സ്റ്റേണല്‍ കോഓപ്പറേഷന്‍ ഡിവിഷന്റെ അധിക ചുമതലയാണ് വാസുകിക്ക് നല്‍കിയത്.
അവര്‍ക്കുള്ള ചുമതല എന്തെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടാനും കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തില്‍ പെടുന്ന വിഷയങ്ങളില്‍ കൈ കടത്താനുമല്ല, മറിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് ഈ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തതെന്നും ചീഫ് സെക്രട്ടറി ഫേസ്ബുക്കിലെ കുറിപ്പില്‍ പറയുന്നു. ഒരു സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത ഉണ്ടാക്കാനും പ്രചരിപ്പിക്കുവാനും ഉള്ള അവസരം നഷ്ടപ്പെടരുത് എന്ന ചിലരുടെ വാശിയുടെ അടിസ്ഥാനത്തിലാണ് ഇത് പോലെയുള്ള വാര്‍ത്തകള്‍ പിറക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.
Recent Comments