മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന് ജനുവരി 25 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. അതിന് മുന്നോടിയായി കുട്ടികള്‍ക്കായി ഒരു കോമിക് പുസ്തകം അണിയറ പ്രവര്‍ത്തകര്‍ ഇറക്കിയിരുന്നു. കോമിക്സ് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് മോഹന്‍ലാലാല്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, കേരളത്തിലെ എല്ലാ സ്കൂളുകളിലും വാലിബന് കോമിക്സ് വിതരണം ചെയ്യാനും തുടങ്ങി. ആദ്യ പടിയായി എറണാകുളത്തും കോഴിക്കോട്ടുമുള്ള സ്കുളുകളില് നേരിട്ട് എത്തിച്ചു കൊടുത്തു. എറണാകുളത്ത് കാക്കനാട്ടുള്ള എന്‍.ഐ.എല്‍പി ഗവണ്മെന്റ് സ്കൂളിലും കോഴിക്കോട്ട് ശ്രീഗോകുലം പബ്ലിക് സ്കൂളിലും നിര്‍മല്‍ ഹൃദയ ഇ.എം.എസിലുമാണ് പുസ്തകം വിതരണം ചെയ്തത്.
കുട്ടികള്‍ ആവേശത്തോടെയാണ് ഈ കോമിക്സിനെ സ്വീകരിച്ചത്. ലാലേട്ടന് കുട്ടികള്‍ക്ക് നല്കുന്ന സമ്മാനമാണെന്ന് പറഞ്ഞാണ് അണിയറപ്രവര്‍ത്തര്‍ പുസ്തകം കുട്ടികള്‍ക്ക് കൈമാറിയത്. പുസ്തകം കിട്ടിയ കുട്ടികള്‍ വാലിബനെ കുറിച്ച് വായിച്ചറിഞ്ഞും പുസ്തകത്തില്‍ വാലിബന് വഴി കാട്ടുന്ന ഗെയിമും കളിച്ചു. കുട്ടികളുടെ വാലിബനെ കാണാന്‍ മാതാപിതാക്കള്‍ക്കൊപ്പം തീയേറ്ററുകളില്‍ എത്തുമെന്ന് പറയുകയും ചെയ്തു.
ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഛായാഗ്രഹണം മധു നീലകണ്ഠനാണ് നിര്‍വഹിച്ചിരിക്കുന്നത്.
Recent Comments