ആന്‍ഡ്രിയായെ കേന്ദ്ര കഥാപാത്രമാക്കി നാഞ്ചില് സംവിധാനം ചെയ്ത സിനിമയാണ് ‘കാ – ദി ഫോറസ്റ്റ്’. ഷാലോം സ്റ്റുഡിയോസാണ് നിര്‍മ്മാതാക്കള്‍. മാര്‍ച്ച് 29 നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ചെന്നൈ ഹൈകോടതിയില്‍നിന്ന് പ്രസ്തുത ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കയാണ്. എയ്ഡ് എന്റര്‍ടൈന്‍മെന്റ് ഉടമ ജയകുമാണ് നിര്‍മ്മാതാവിനെതിരെ കോടതിയില്‍ അപേക്ഷ നല്കി സ്റ്റേ നേടിയത്. സിനിമ നിര്‍മ്മിക്കുന്നതിനായി നിര്‍മ്മാതാവ് ജോണ്‍ മാക്സ് തന്റെ പക്കല്‍നിന്നും ഇരുപതു ലക്ഷം രൂപ കടം വാങ്ങിയെന്നും, ഈ തുക നഷ്ട പരിഹാരത്തോടൊപ്പം മൂന്നു മാസം കൊണ്ടു തിരിച്ചു നല്‍കാം എന്നും ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം തനിക്ക് നല്‍കാം എന്നും ഉടമ്പടി ഉണ്ടാക്കി. എന്നാല്‍ ഉടമ്പടി പ്രകാരം പണം തിരിച്ചു നല്‍കാതെയും തന്നെ അറിയിക്കാതെയും റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. സിനിമ റിലീസ് ചെയ്താല്‍ അത് തനിക്ക് നികത്താനാവാത്ത നഷ്ടം ഉണ്ടാക്കുമെന്നും ജയകുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു. ഹര്‍ജി സ്വീകരിച്ച കോടതി ചിത്രത്തിന് ഇടക്കാല സ്റ്റേ നല്കി കേസിന്റെ വിചാരണ ഏപ്രില്‍ 12 ലേക്ക് മാറ്റി വെച്ചു. ഇതോടെയാണ് ‘കാ – ദി ഫോറസ്റ്റി’ ന്റെ പ്രദര്‍ശനം പ്രതിസന്ധിയിലായത്. ആന്‍ഡ്രിയായെ സംബന്ധിടത്തോളം ഏറെ പ്രതീക്ഷയുള്ള വുമണ്‍ സെന്റ്റിക്ക് സിനിമയാണ് ‘കാ- ദി ഫോറസ്റ്റ്.’
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments