കന്നഡ ചിത്രം കാന്താരയിലെ വരാഹരൂപം എന്ന ഗാനം ഉള്‍ക്കൊള്ളിച്ച് സിനിമാ തീയേറ്ററുകളിലും ഒടിടിയിലും യൂട്യൂബിലും പ്രദര്‍ശപ്പിക്കുന്നത് കോടതി തടഞ്ഞു. ഈ ഗാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തെത്തുടര്‍ന്നാണ് കോടതിയുടെ ഈ ഇടപെടല്‍. പാലക്കാട് ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിര്‍മ്മാതാവ്, സംവിധായകന്, സംഗീതസംവിധായകന്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ആമസോണ്‍, യൂട്യൂൂബ്, സ്പോട്ടിഫൈ എന്നിവരെയാണ് ഗാനം തീയേറ്ററിലും ഒടിടി പ്ലാറ്റ്ഫോമുകളിലും പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നും റിലീസ് ചെയ്യുന്നതില്‍നിന്നും കോടതി തടഞ്ഞത്.
Recent Comments