ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനുള്ളില്‍ വായു ഗുണനിലവാര സൂചിക കുത്തനെ ഉയര്‍ന്നു. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് (സിപിസിബി) റിപ്പോര്‍ട്ട് ചെയ്ത പ്രകാരം എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 409ല്‍ എത്തി. നഗരം പുകമഞ്ഞില്‍ നിറഞ്ഞു, ഇത് കാഴ്ച്ച കുറയ്ക്കുകയും ഗതാഗതം വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തു. ഇതോടെ ഇന്ത്യയുടെ തലസ്ഥാനം മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റേണ്ടി വരുമോയെന്ന ആശങ്കയേറുകയാണ്. വിദേശങ്ങളില്‍ നിന്നും എത്തുന്ന വിഐപികള്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതുകൊണ്ടാണ് തലസ്ഥാന മാറ്റത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉയരുന്നത്.
ഡല്‍ഹിയിലെ 39 മോണിറ്ററിംഗ് സ്റ്റേഷനുകളില്‍ 21 എണ്ണം ഗുരുതരമായ എ.ക്യു.ഐ ലെവലുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജഹാംഗീര്‍പുരി, ബവാന, വസീര്‍പൂര്‍, രോഹിണി എന്നിവിടങ്ങളില്‍ യഥാക്രമം 458, 455, 455, 452 എന്നിങ്ങനെയാണ് എ.ക്യു.ഐ. തുടര്‍ച്ചയായ മൂന്നാം ദിവസവും നഗരം കടുത്ത വായു മലിനീകരണത്തില്‍ കുടുങ്ങിയതിനാല്‍, എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്റെ ഉത്തരവിനെത്തുടര്‍ന്ന് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അനിവാര്യമല്ലാത്ത എല്ലാ നിര്‍മ്മാണ, പൊളിക്കല്‍ ജോലികളും നിര്‍ത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകള്‍ നിരത്തിലിറക്കരുതെന്നും അറിയിപ്പ് നല്കി. കമ്മീഷന് ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) വെള്ളിയാഴ്ച രാവിലെ മുതല്‍ തീരുമാനങ്ങള്‍ പ്രാബല്യത്തിലാക്കും. മലിനീകരണ ലഘൂകരണ നില ഏഞഅജ3 ആയി ഉയര്‍ത്താനാണ് തീരുമാനം. ആടകകകലെ പെട്രോള്‍ വാഹനങ്ങളും ആടകഢ വിഭാഗത്തിലുള്ള ഡീസല്‍ വാഹനങ്ങളും നാഷണല്‍ ക്യാപിറ്റല്‍ റീജിയന് (എന്‍സിആര്‍) ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ ചില ഭാഗങ്ങളിലും അനുവദിക്കില്ല.
ദേശീയ സുരക്ഷ, ആരോഗ്യ സംരക്ഷണം, ചില പൊതു അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പദ്ധതികള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിരോധനം ബാധകമല്ല. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനും നിര്‍ദേശിച്ചു. പൊടി ഇല്ലാതാക്കാന്‍ കൂടുതല്‍ യന്ത്രവത്കൃത റോഡ് സ്വീപ്പിംഗ്, വെള്ളം തളിക്കല്‍ യന്ത്രങ്ങള്‍ വിന്യസിക്കാനും തീരുമാനമായി.
മലിനീകരണം രൂക്ഷമായതിനാല്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ആയിരിക്കും. ആളുകള്‍ കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ കഴിയാന്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഠിനമായ വായു മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ശാരീരികമായി മാത്രമല്ല, മാനസികാവസ്ഥയെയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Recent Comments