LPG സിലിണ്ടര്‍ വീടുകളില്‍ എത്തിക്കുന്നതിന് ഡിസ്ട്രിബ്യൂട്ടര്‍ MRP യുടെ മുകളില്‍ അധിക ചാര്‍ജ് ഈടാക്കാമോ എന്ന ചോദ്യത്തിന് രേഖകള്‍ നല്കുന്ന ഉത്തരം പാടില്ലെന്നാണ്. LPG (Regulation of Supply and Distribution) Order, 2000, Section 9 (d) പ്രകാരം ഓയില്‍ കമ്പനി നിശ്ചയിച്ചിട്ടുള്ള വില ബില്ലില്‍ ഉണ്ടാകും. അതില്‍ കൂടുതല്‍ തുക ഉപഭോക്താക്കളുടെ പക്കല്‍നിന്ന് ഏജന്‍സി വാങ്ങുവാന്‍ പാടുള്ളതല്ല എന്നതാണ് നിയമം അനുശാസിക്കുന്നത് .
ഗ്യാസ് ഏജന്‍സി ഉപഭോക്താവിന്റെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ എത്തിക്കേണ്ടതെന്നാണ് (Section 9) നിയമം പറയുന്നത്. ഉപഭോക്താക്കളുടെ മേല്‍വിലാസം കാണിച്ചുകൊണ്ടാണ് ഏജന്‍സിയുടെ കണക്ഷന് എടുത്തിരിക്കുന്നത്. അതിനാല്‍ ആ സ്ഥലത്ത് എത്തിക്കേണ്ട നിയമപരമായ ഉത്തരവാദിത്വം ഏജന്‍സിക്കുണ്ട് എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ഗ്യാസ് സിലിണ്ടര്‍ കളവുപോയാല്‍ എന്താണ് ചെയ്യേണ്ടതെന്നും നിയമത്തില്‍ പറയുന്നുണ്ട്. പോലീസ് FIR കോപ്പിയും, നോണ്‍ ട്രേസബിള്‍ സര്‍ട്ടിഫിക്കറ്റും നല്കിയാല് സാധാരണ വിലയ്ക്ക് ഏജന്സില് നിന്നും മറ്റൊരു സിലിണ്ടര്‍ ലഭ്യമാവും.
തേയ്മാനമുള്ള റെഗുലേറ്റര്‍ മാറ്റിക്കിട്ടുമോ എന്ന സംശയം ചില ഉപഭോക്താക്കള്‍ക്കുണ്ട്. അതിനു നിയമപരമായ മറുപടി സൗജന്യമായി മാറ്റിത്തരുവാന്‍ നിയമപരമായ ബാധ്യത ഉണ്ടെന്നാണ്.
അതുപോലെ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവരുന്ന വാഹനത്തില്‍ തൂക്കുവാന്‍ ഉള്ള ഉപകരണം ഉണ്ടായിരിക്കണം എന്നാണ് നിയമം. ഇല്ലെങ്കില്‍ ലീഗല്‍ മെട്രോളജി, ഓയില്‍ കമ്പനി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് ബില്‍ കോപ്പി സഹിതം പരാതി കൊടുക്കാവുന്നതാണ്. ഓയില്‍ കമ്പനിയുടെ ഉദ്യോഗസ്ഥനു പരാതി കൊടുക്കാവുന്നതാണ്. ഉദ്യോഗസ്ഥന്റെ പേരും, ഫോണ്‍ നമ്പറും ഏജന്‍സിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കും. ടോള്‍ ഫ്രീ നമ്പര്‍, ഇമെയില്‍ എന്നിവ വഴിയും പരാതി നല്‍കാവുന്നതാണ്.
ഏജന്‍സിയില്‍ നിന്നും വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളിന് പിന്നില്‍ LPG സിലിണ്ടര്‍ കിടത്തിയ രീതിയില്‍ കെട്ടിവച്ചു കൊണ്ടു പോകാന്‍ സെക്ഷന്‍ 4(b) പ്രകാരം നിയമവിരുദ്ധമാണ്. എന്നാല്‍ vertical പൊസിഷനില്‍ വാഹനത്തില്‍ കൊണ്ടുപോകുവാന്‍ നിയമം അനുവദിക്കുന്നുണ്ട്
എല്‍പിജി ഏജന്‍സിക്കെതിരെ ഉപഭോക്ത പരിഹാര കോടതിയെ സമീപിക്കാനും കഴിയും
Recent Comments