ഹരിയാനയിലും ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എക്സിറ്റ് പോളിനു വീണ്ടും അടിതെറ്റി. ഹരിയാനയിലും ജമ്മുകാശ്മീരും കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്നായിരുന്നു വിവിധ മാധ്യമസ്ഥാപനങ്ങൾ നടത്തിയ എക്സിറ്റ് പോളിന്റെ പ്രവചനം ഫലം വന്നപ്പോൾ കോൺഗ്രസിനു കനത്ത തിരിച്ചടി ലഭിച്ചത്.
ഹരിയാന നിയമസഭയിൽ മൊത്തം 90 സീറ്റുകളിൽ ബിജെപി തനിച്ച് 50 സീറ്റുകൾ നേടുമെന്ന് ഏതാണ്ട് ഉറപ്പായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 35; ഇന്ത്യൻ നാഷണൽ ലോകദൾ രണ്ട്; സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയാണ് സീറ്റു നില.ഹരിയാനയിൽ ആംആദ്മി പാർട്ടിക്ക് വട്ടപൂജ്യമാണ് .
ജമ്മുകശ്മീർ നിയമസഭയിൽ നാഷണൽ കോൺഫറൻസും കോൺഗ്രസും സഖ്യത്തിലായിരുന്നു. ഈ സഖ്യം മൊത്തം 90 സീറ്റുകളിൽ ഇതുവരെ 48 സീറ്റുകൾ നേടി. അതിൽ നാഷണൽ കോൺഫ്രൻസ് എന്ന പാർട്ടി 42 സീറ്റുകൾ നേടി ഉജ്വല വിജയമാണ് കരസ്ഥമാക്കിയത്. കോൺഗ്രസിനു ആറു സീറ്റുകൾ മാത്രമാണ് ഇതുവരെ കിട്ടിയത്. അതേസമയം ബിജെപിക്ക് 29 സീറ്റുകളും ജമ്മുകശ്മീർ പീപ്പിൾ കോൺഫ്രൻസ് പാർട്ടിക്ക് ഒരു സീറ്റും ആംആദ്മി പാർട്ടിക്ക് ഒരു സീറ്റും, സ്വതന്ത്രർക്ക് ഏഴു സീറ്റുകളും പിഡിപിക്ക് മൂന്നു സീറ്റുകളുമാണ് ഒരു സീറ്റിൽ സിപിഎം ലീഡ് ചെയ്യുന്നുണ്ട്. ഹരിയാനയിലെയും ജമ്മുകാശ്മിരിലെയും പല മണ്ഡലങ്ങളിലും ലീഡ് നിലയാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് ഇതുവരെ പുറത്ത് വിട്ടത്.
Recent Comments