കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കന്നഡ സിനിമ സംവിധായകൻ എം. ഗജേന്ദ്ര (46) 19 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് ബുധനാഴ്ചയാണ് ഗജേന്ദ്രയെ അറസ്റ്റ് ചെയ്തത്. 2004 ൽ ഗുണ്ടയായ കൊട്ട രവിയെന്നയാളെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളിൽ ഒരാളാണ് എം.ഗജേന്ദ്ര.
ഒരു വർഷം വിചാരണ തടവുകാരനായി കഴിഞ്ഞ ഗജേന്ദ്രന് കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഒളിവിൽ പോകുകയായിരുന്നു .പിന്നീട് പൊലീസിന്റെ സമൻസുകള്ക്കോ നോട്ടീസുകള്ക്കോ ഇയാൾ മറുപടി നൽകിയിരുന്നില്ല. തമിഴ്നാട്ടിലെ വെല്ലൂരിൽ സ്ഥിരതാമസമാക്കിയ ഗജേന്ദ്ര ഒളിവിലാണെന്ന് 2008-ൽ പൊലീസ് കോടതിയെ അറിയിച്ചിരുന്നു.2019ൽ ഇയാൾ പുട്ടാനി പവർ എന്ന കന്നഡ ചിത്രം സംവിധാനം ചെയ്തതായി പൊലീസ് പറയുന്നു.സ്ഥിരമായി ഗജേന്ദ്ര കർണാടകത്തിലെത്തുകയും സിനിമ മേഖലയിൽ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. കെട്ടിക്കിടന്ന പഴയ കേസുകൾ പരിശോധിക്കുന്നതിനിടെ ഗജേന്ദ്രയുടെ കേസ് ശ്രദ്ധയിൽപ്പെട്ട പൊലീസ് ബംഗളൂരുവിലെ പുതിയ വസതിയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Recent Comments