ഗാനങ്ങളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംഗീത സംവിധായകന് ഇളയരാജയെ പരോക്ഷമായി വിമര്‍ശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. താനെഴുതിയ കവിതകളിലെയും ഗാനങ്ങളിലെയും വരികള്‍ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും അതിന്റെ പേരില്‍ പകര്‍പ്പവകാശം ഉന്നയിക്കാറില്ലെന്നും വൈരമുത്തു പറഞ്ഞു.
വിണ്ണൈതാണ്ടി വരുവായ, നീ താനെ എന്‍ പൊന്‍വസന്തം എന്നിവ തന്റെ കവിതകളുടെ പേരുകളായിരുന്നെന്നും പിന്നീട് ഇവ സിനിമകള്‍ക്ക് ഉപയോഗിച്ചെന്നും വൈരമുത്തു പറഞ്ഞു.
ആരും സമ്മതം ചോദിക്കാതെയാണ് ഈ പേരുകള്‍ സിനിമയ്ക്ക് നല്‍കിയത്. താന്‍ ആരോടും ഇതേക്കുറിച്ച് ചോദിച്ചിട്ടില്ല. കാരണം, വൈരമുത്തു നമ്മിള്‍ ഒരാള്‍, തമിഴ് നമ്മുടെ ഭാഷ എന്നു കരുതിയാണ് കവിത മറ്റുള്ളവര്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ സംഗീതം നല്കിയ പാട്ടുകള്‍ ഗാനമേളകളിലും സ്റ്റേജ് ഷോകളിലും ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ നിയമനടപടിയെടുക്കുന്ന പശ്ചാത്തലത്തിലാണ് വൈരമുത്തുവിന്റെ പ്രസ്താവന.
Recent Comments