കലാധരന്‍ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറങ്ങി. ശീനന്ദനം ഫിലിംസിന്റെ ബാനറില്‍, പട്ടാപ്പകല്‍ എന്ന ചിത്രത്തിനുശേഷം എന്‍. നന്ദകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് അടിപൊളി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരുന്നു. മെയ് മാസം ചിത്രം തിയേറ്ററില്‍ എത്തുന്നു. ഒരു കൂട്ടം ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തില്‍ പറയുന്ന ചിത്രമാണ് അടിപൊളി.
രചന. പോള്‍ വൈക്ലിഫ്. ഡിഒപി ലോവല്‍ എസ്. സംഗീതം അരുണ്‍ ഗോപന്. പ്രൊഡക്ഷന്‍ കണ്ട്രോളര് രാജേഷ് തിലകം. എഡിറ്റിംഗ് കണ്ണന് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. അസോസിയേറ്റ് ഡയറക്ടര്‍ ടൈറ്റസ് അലക്സാണ്ടര്‍, വിഷ്ണു രവി. പ്രൊഡക്ഷന്‍ മാനേജര്‍ ജിത്തു ഇരിങ്ങാലക്കുട.
വിജയരാഘവന്, പ്രജിന് പ്രതാപ്, അമീര്‍ ഷാ, ചന്തുനാഥ്, ജയന് ചേര്‍ത്തല, ഗൗതം കൃഷ്ണ, ജയകുമാര്‍, ശിവ, ഉമര്‍ ഷാരൂഖ്, ബാലാജി ശര്‍മ, റിയാസ് നര്‍മ്മകല,മണിയന് ഷൊര്‍ണുര്‍, ആഷിക അശോകന്, മറീന മൈക്കിള്‍, ചൈതന്യ പ്രതാപ്, തുഷാര പിള്ള, അനുഗ്രഹ എസ് നമ്പ്യാര്‍, സന, ദീപ ജയന്,ഗൗരി നന്ദ, ഐശ്വര്യ വര്‍ത്തിക എന്നിവര്‍ അഭിനയിക്കുന്നു.
കലാസംവിധാനം അജയ് ജി അമ്പലത്തറ. വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്. മേക്കപ്പ് ജയന് പൂങ്കുളം. അസിസ്റ്റന്റ് ഡയറക്ടേഴ്സ്.
നന്ദു കൃഷ്ണന് ജി.,യദുകൃഷ്ണന്. അസോസിയേറ്റ് ക്യാമറമാന് ബിജു.പോസ്റ്റര്‍ ഡിസൈനര്‍ സനൂപ് ഇ സി. കൊറിയോഗ്രഫര്‍ രേഖാ മാസ്റ്റര്‍. ഫൈറ്റ്സ് അനില്‍. സ്റ്റില്‍സ് അനൂപ് പള്ളിച്ചല്‍. പിആര്‍ഒ എം കെ ഷെജിന്‍.
Recent Comments