മലയാളത്തിലെ ആദ്യ വെബ് സീരീസായ ‘കേരള ക്രൈം ഫയല്‍സ്-ഷിജു, പാറയില്‍ വീട്, നീണ്ടകര’ ഹോട്ട്സ്റ്റാര്‍ സ്പെഷല്‍സിന്റെ ഭാഗമായി ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പൂര്‍ണമായും കേരള പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ക്രൈം സീരീസിലൂടെ തികച്ചും വ്യത്യസ്തമായ കുറ്റാന്വേഷണ കഥകളാണ് അവതരിപ്പിക്കുക.
ലാലു അലക്സും അജു വര്‍ഗീസുമാണ് വെബ് സീരിസിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കുറ്റകൃത്യം മുന്‍നിര്‍ത്തിയുള്ള ഉദ്വേഗജനകമായ കഥയുടെ ചുരുള്‍ നിവരുമ്പോള്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളാണ് കാത്തിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും ഈ സീരീസ്. ലഭ്യമാകും.
രാഹുല്‍ റിജി നായര്‍ (ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്) പ്രൊഡക്ഷന്‍ ചുമതല നിര്‍വ്വഹിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് യുവ സംവിധായകരില്‍ ശ്രദ്ധേയനായ അഹമ്മദ് കബീറാണ്. തിരക്കഥ: ആഷിഖ് അയ്മര്‍, ഛായാഗ്രഹണം: ജിതിന് സ്റ്റാനിസ്ലസ്, സംഗീതം: ഹെഷാം അബ്ദുള്‍ വഹാബ്, പ്രൊഡക്ഷന്‍ ഡിസൈന്‍: പ്രതാപ് രവീന്ദ്രന്, എഡിറ്റിംഗ്: മഹേഷ് ഭുവനേന്ദര്‍.
ഒരു സംവിധായകനെ നിലയില്‍ വെബ് സീരീസുകളുടെ സമയം കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്നും, കഥാപാത്രങ്ങളുടെ വ്യത്യസ്ത മാനസികതലങ്ങള്‍ നിശ്ചിത സമയത്തില്‍ ചുരുക്കാതെ, കൂടുതല്‍ വിശദമായി അവതരിപ്പിച്ച് കഥ ആഴത്തില്‍ പറയാന്‍ സഹായിക്കുമെന്നും അഹമ്മദ് കബീര്‍ അഭിപ്രായപ്പെട്ടു.
Recent Comments