അടുത്തകാലത്ത് യുവതികൾക്ക് നേരെ നടന്ന രണ്ട് സംഭവങ്ങൾ താരതമ്യം ചെയ്യുമ്പോൾ നമ്മൾ പാണ്ടികളെന്ന് പരിഹാസ പൂർവ്വം വിളിക്കുന്ന തമിഴർ ചില കാര്യങ്ങളിൽ ആയിരം മടങ്ങുകൾ ഭേദമാണെന്ന് തോന്നുക സ്വാഭാവികമാണ്. സമാനമായ സംഭവങ്ങൾ നടന്നത് കേരളത്തിലും തമിഴ്നാട്ടിലുമാണ്. കഴിഞ്ഞ ആഴ്ചകളിലാണ് രണ്ട് സംഭവങ്ങളും നടന്നത്.
ആദ്യം കേരളത്തിൽ നടന്ന സംഭവം പറയാം. കോഴിക്കോട്ടെ അഡീഷണൽ ജില്ലാ ജഡ്ജി ഷുഹൈബ് ആണ് ഈ കേസിലെ പ്രതി. ഈ ജഡ്ജിക്ക് അഭിഭാഷകരുടെ ഇടയിൽ നല്ല അഭിപ്രായം ആണെങ്കിലും ജീവനക്കാരുടെ ഇടയിൽ അത്ര നല്ല അഭിപ്രായം അല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ .എ ജയശങ്കർ പറഞ്ഞത്.
ഇനി ഈ ജഡ്ജി ചെയ്ത കുറ്റം എന്താണെന്ന് പരിശോധിക്കാം .കോടതിയിലെ ഒരു വനിത ജീവനക്കാരിയെ കടന്നു പിടിച്ചു .വർഷങ്ങൾക്ക് മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഒരു വനിത ജീവനക്കാരിയെ കയറി പിടിച്ച സംഭവം വലിയ വാർത്താ പ്രാധാന്യം നേടുക ഉണ്ടായി.തുടർന്ന് പരാതിക്കാരിയെ സസ്പെന്റ് ചെയ്തു .കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തിനുശേഷമാണ് രഞ്ജൻ ഗോഗോയ് ഉൾപ്പെട്ട സുപ്രീം കോടതിയുടെ ബെഞ്ച് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനുള്ള വിധി പുറപ്പെടുവിച്ചത് .പിന്നീട് ബിജെപി സർക്കാർ രഞ്ജൻ ഗോഗോയ് സുപ്രീം കോടതിയിൽ നിന്നും വിരമിച്ചയുടനെ രാജ്യസഭ എം പിയായി നോമിനേറ്റ് ചെയ്തു.രഞ്ജൻ ഗോഗോയുടെ പിൻഗാമിയായി എത്തിയ ചീഫ് ജസ്റ്റിസ് പരാതിക്കാരിയായ ജീവനക്കാരിയെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചു .പരാതിക്കാരി ഇപ്പോഴും സുപ്രീം കോടതിയിൽ തുടരുകയാണ് .
ഇതേ മാതൃക അനുകരിക്കുവാനാണ് അങ്ങനെ കോഴിക്കോട് അഡീഷണൽ ജഡ്ജി ഷുഹൈബ് ശ്രമിച്ചത്.
കോടതിയിലെ വനിത ജീവനക്കാരി കോഴിക്കോട്ടെ പ്രിൻസിപ്പൽ ജഡ്ജി ബിന്ദുകുമാരിക്ക് ഇത് സംബന്ധിച്ച പരാതി കൊടുത്തു. അവർ നടപടിയെടുത്തില്ല. തുടർന്ന് കോടതിയിലെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. അതോടെ പ്രിൻസിപ്പൽ ജഡ്ജി പരാതിക്കാരിയെ വിളിച്ച് അനേഷിച്ചു. അഡീഷണൽ ജഡ്ജിയെയും വിളിപ്പിച്ചു. സംഭവത്തെക്കുറിച്ച് പ്രിൻസിപ്പൽ ജഡ്ജി ചോദിച്ചതിനെ തുടർന്ന് ഷുഹൈബ് കുറ്റം സമ്മതിച്ചു. കോടതിയിലെ മൊത്തം ജീവനക്കാരുടെ മുന്നിൽവെച്ച് ഷുഹൈബ് വനിതാ ജീവനക്കാരിയോട് മാപ്പ് അപേക്ഷിച്ചു .ഇക്കാര്യം ഉടനെ ഹൈക്കോടതി രജിസ്ട്രാർ അറിഞ്ഞു. അനന്തരം ഷുഹൈബ് ജഡ്ജിയെ വടകരയിലേക്ക് സ്ഥലം മാറ്റി. സ്ഥലം മാറ്റം പോരെന്നും സസ്പെന്റ് ചെയ്യണമെന്നും കോടതി ജീവനക്കാരും ചില മാധ്യമങ്ങളും ശബ്ദം ഉയർത്തുന്നുണ്ട്. എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം.
ഇനി തമിഴ് നാട്ടിലുണ്ടായ ഒരു സംഭവത്തെക്കുറിച്ച് പറയാം. മൂന്നു ദിവസത്തിന് മുമ്പാണ് ഈ സംഭവം
പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ജയിലർക്ക് നടുറോഡിൽ ചെരിപ്പൂരിയായിരുന്നു പെൺകുട്ടിയുടെ മർദ്ദനം.
തമിഴ് നാട്ടിലെ മധുരയിലാണ് സംഭവം.മധുര സെൻട്രൽ ജയിൽ അസിസ്റ്റന്റ് ജയിലർ ബാലഗുരുസ്വാമിക്കാണ് മർദ്ദനമേറ്റത്.ജയിലിലെ മുൻ തടവുകാരന്റെ ചെറുമകളോട് തനിക്കൊപ്പം വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് റോഡിൽ വന്നപ്പോൾ ബാഗുരുസ്വാമിയെ പെൺകുട്ടി ചെരുപ്പൂരി തല്ലുകയായിരുന്നു.പെൺകുട്ടി റോഡിൽ ജയിൽ ഉദ്യോഗസ്ഥനെ മർദിക്കുന്ന സംഭവത്തിൻ്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ജയിൽ ഉദ്യോഗസ്ഥനെതിരെ മധുര പോലീസ് കേസെടുത്തു. അന്വേഷണ വിധേയമായി അയാളെ ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇനി നിങ്ങൾ തന്നെ പറയുക ഏത് സംസ്ഥാനത്താണ് വനിതകൾക്ക് കൂടുതൽ സുരക്ഷ ലഭിക്കുന്നത് .ബാലഗുരുസ്വാമിയെ തെരുവിൽ ചെരിപ്പുകൊണ്ട് മർദ്ദിക്കുക മാത്രമല്ല ആ പെൺകുട്ടി ചെയ്തത് .അത് വീഡിയോയിലാക്കി പ്രചരിപ്പിക്കുകയും ചെയ്തു .എങ്ങനെയുണ്ട് പരാതിക്കാരിയുടെ പ്രതികരണം . കോഴിക്കോട്ടെ പരാതിക്കാരി നീതി തേടി ഇപ്പോഴും അലയുകയാണ് .
Recent Comments