ഒരിക്കല്‍ കൊല്ലം തൃക്കടവൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രശസ്തമായ ലക്ഷദീപം ചടങ്ങില്‍ പങ്കെടുക്കാന്‍ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു നടനും എം.പിയുമായ സുരേഷ്ഗോപി.
ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ അദ്ദേഹം വന്നിറങ്ങുമ്പോള്‍തന്നെ ഭക്തജനതിരക്കായിരുന്നു. ആയിരങ്ങളായിരുന്നു ലക്ഷാര്‍ച്ചനയില്‍ പങ്കുകൊള്ളാന്‍ എത്തിയിരുന്നത്. സുരേഷ്ഗോപിയെ കണ്ടതോടെ ആളുകള്‍ ഇളകിമറിഞ്ഞു. അവര്‍ക്കിടയില്‍ നിന്ന് വല്ലവിധേനയുമാണ് അദ്ദേഹത്തെ ക്ഷേത്രഭാരവാഹികള്‍ രക്ഷിച്ചുകൊണ്ടുവന്നത്.
നാലമ്പലത്തിനകത്തും തിരക്കായിരുന്നു. ശ്രീകോവിലില്‍നിന്ന് മേല്‍ശാന്തി പകര്‍ന്നു നല്കിയ ദീപം സുരേഷ്ഗോപി പ്രധാന വിളക്കിലേക്കും പകര്‍ന്നു. അതോടെ ചുറ്റിനും ദീപപ്രഭ നിരന്നു. ദീപപ്രഭയില്‍ ക്ഷേത്രപരിസരം മുങ്ങിക്കുളിച്ചു നില്ക്കുന്നതിനിടയില്, മഹാദേവനെ തൊഴുത് സുരേഷ്ഗോപി പുറത്തിറങ്ങി.
വന്ന കാറില്‍തന്നെ തിരിച്ചു മടങ്ങാനായിരുന്നു പദ്ധതി. ഡ്രൈവറെ വിളിച്ചിട്ട് വേഗം ക്ഷേത്രത്തിന്റെ കിഴക്കേഗോപുരനടയില്‍ എത്താല്‍ പറഞ്ഞു. ബ്ലോക്ക് കാരണം കാറ് എത്താന്‍ വൈകിക്കൊണ്ടിരുന്നു. അതോടെ ജനങ്ങള്‍ അദ്ദേഹത്തിന് ചുറ്റും തിങ്ങിക്കൂടി. സംഗതി പിടിവിട്ടുപോകുമെന്നായപ്പോള് സുരേഷ്ഗോപി റോഡിലൂടെ നടന്നു. ഒപ്പം ആളുകളും. കുറച്ചു ദൂരം മുന്നോട്ട് പോയപ്പോള്‍ ഒരു ഓട്ടോ വന്നു. സുരേഷ്ഗോപി അതിന് കൈ കാണിച്ചു. അതില്‍ ഒരു യാത്രക്കാരി ഉണ്ടായിരുന്നു. ആവശ്യമറിയിച്ചപ്പോള്‍ അവര്‍ ഇറങ്ങി കൊടുത്തു. അവര്‍ക്ക് നന്ദി പറഞ്ഞിട്ട് സുരേഷ്ഗോപി ഓട്ടോയില്‍ കയറി. നേരെ മാടന്‍നടയിലുള്ള തന്റെ കുടുംബവീട്ടിലേക്ക് പോകാന്‍ ഓട്ടോ ഡ്രൈവറോട് പറഞ്ഞു.
ഡ്രൈവര്‍ ആകെ സംഭ്രമത്തിലായിരുന്നു. തന്റെ ഓട്ടോയില്‍ കയറി ഇരിക്കുന്നത് നടന് സുരേഷ്ഗോപിയാണെന്ന് വിശ്വസിക്കാന്‍ അദ്ദേഹം കൂറേനേരം എടുത്തു. യാത്ര തുടരുന്നതിനിടെ ഡ്രൈവര്‍, സുരേഷ്ഗോപിയോട് ചോദിച്ചു.
‘സാര്‍, ഞാനൊന്ന് ഫോണ്‍ ചെയ്തോട്ടെ.’
‘എന്താകാര്യം?’
‘എന്റെ കൂട്ടുകാരെ വിളിച്ച് ഈ കാര്യം പറയാനാണ്.’
സുരേഷ് ഗോപി അതിന് മറുപടി പറഞ്ഞില്ല. ചിരിച്ചതേയുള്ളൂ.
ഡ്രൈവര്‍ ഉടനെ മൊബൈല്‍ എടുത്ത് ആരെയൊക്കെയോ വിളിച്ചു.
‘എടാ, അറിഞ്ഞോ, എന്റെ ഓട്ടോയിലെ യാത്രക്കാരന് സുരേഷ്ഗോപിയാടാ.’
പലരും അവിശ്വസനീയതയോടെയാവണം അയാളുടെ വാക്കുകള്‍ കേട്ടത്. അതുകൊണ്ടാവാം പാവത്തിന് പലപ്പോഴും സത്യം ചെയ്യേണ്ടി വന്നു. ഒടുവില്‍ ക്ഷമ കെട്ടപ്പോള്‍ അയാള്‍ സുരേഷ്ഗോപിയോട് തന്നെ പറഞ്ഞു.
‘സാറെ, ഇവന്മാരോടൊന്ന് പറ, സാറാണ് എന്നോടൊപ്പമുള്ളതെന്ന്.’
ചിരിയോടെ സുരേഷ്ഗോപി ഫോണ്‍ വാങ്ങി. എന്നിട്ട് പറഞ്ഞുതുടങ്ങി.
‘ഞാന്‍ സുരേഷ്ഗോപിയാണ്.’
ആ വാക്കുകള്‍ കേട്ടപ്പോള്‍ ഡ്രൈവര്‍ ശരിക്കും ഒച്ചയെടുത്തത് ഡ്രൈവര്‍ തന്നെയായിരുന്നു.
‘ഇനിയെങ്കിലും അവന്മാരൊക്കെ വിശ്വസിക്കുമല്ലോ, എന്റെ ദൈവമാണ് എനിക്കൊപ്പമുള്ളതെന്ന്.’
ആ ഡ്രൈവറുടെ മുഖം അപ്പോള്‍ ആരാധനയോടെ തെളിഞ്ഞുകത്തുന്നത് കാണാമായിരുന്നു. പിന്നീടാണറിഞ്ഞത് അയാളൊരു തികഞ്ഞ സുരേഷ്ഗോപി ഫാനാണെന്ന്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments