നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു . പ്രേമത്തിൽ നിന്ന് വെട്ടിമാറ്റിയ രംഗങ്ങൾ പോലും മനോഹരമായിരുന്നു എന്നാണ് നിവിൻ പോളി ഉൾപ്പടെയുള്ള താരങ്ങൾ അഭിപ്രായപ്പെട്ടിരുന്നത് . ഇപ്പോൾ ആ രംഗങ്ങൾ പുറത്തിറക്കുമോ എന്ന് ചോദിച്ചു കൊണ്ട് ഒരു കമന്റ് അൽഫോൺസ് പുത്രന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടു . അതിന് മറുപടിയായി അൽഫോൺസ് കുറിച്ചത് താൻ അത് ഡിലീറ്റ് ചെയ്തു എന്നും ഇനി അത് ചോദിക്കരുതെന്നുമാണ് . ഒപ്പം ഗോൾഡ് എന്ന തന്റെ സിനിമ മറന്നേക്കാനും അൽഫോൺസിന്റെ ആഹ്വാനമുണ്ട്.“ഞാനത് ഡിലീറ്റ് ചെയ്തു. ഞാൻ എഴുതിയ ജോർജ്ജ് എന്ന കഥാപാത്രത്തോട് ആ രംഗങ്ങൾ ഒന്നും യോജിക്കുന്നതല്ല. ജോർജ്ജ് എന്ന കഥാപാത്രം തിരക്കഥയുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ മലരും തിരക്കഥയുമായി പൊരുത്തപ്പെടില്ല. അതുകൊണ്ട് ഇനി എന്നോട് ഇത് ചോദിക്കരുത്. കാരണം ഞാൻ തിരക്കഥയെ ബഹുമാനിക്കുന്നു. പിന്നെ നിങ്ങൾ കാണുന്ന ഗോൾഡ് എന്റെ ഗോൾഡല്ല. കോവിഡിന്റെ സമയത്ത് ലിസ്റ്റിൻ സ്റ്റീഫന്റെയും പൃഥ്വിരാജിന്റെയും സംരംഭത്തിലേക്ക് എന്റെ ലോഗോ ചേർത്തതാണ്. .പിന്നെ കൈതപ്രം സാർ എഴുതി വിജയ് യേശുദാസും ശ്വേത മോഹനും ചേർന്ന് പാടിയ ഗാനം ഷൂട്ട് ചെയ്യാനും കഴിഞ്ഞില്ല. എനിക്ക് ആ പാട്ട് വളരെ ഇഷ്ടമായിരുന്നു. ആ പാട്ടിന്റെ ഷൂട്ടിനായി സിനിമയിലെ എല്ലാ താരങ്ങളോടും രണ്ടുദിവസത്തെ ഡേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. അതുപോലെ പല ഉപകരണങ്ങളും സൗകര്യങ്ങളും തിരക്കഥ ആവശ്യപ്പെട്ടത് പോലെ ആയിരുന്നില്ല. ക്രോണിക് പാൻക്രിയാറ്റിസ് ബാധിച്ചത് മുതൽ ഞാൻ മെഡിറ്റേഷനിൽ ആയിരുന്നു. തിരക്കഥയും സംവിധാനവും കളറിങ്ങും എഡിറ്റിംഗും മാത്രമേ എനിക്ക് ചെയ്യാൻ സാധിച്ചുള്ളൂ. അതുകൊണ്ട് ഗോൾഡ് മറന്നേക്കൂ. ” അൽഫോൺസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു .
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments