ഇന്നലെ ഒരു നടി സ്വന്തം മരണവാര്‍ത്ത അടിച്ചിറക്കുകയും ഇന്ന് അത് പിന്‍വലിക്കുകയും ചെയ്തു. ഗര്‍ഭാശയ ക്യാന്‍സറിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് അങ്ങനെ ചെയ്തതെന്നാണ് നടിയുടെ വിശദീകരണം. കാന്‍ ചാനലും ഇന്നലെ ഈ മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതാണ്.
സിനിമയിലും പുരാണങ്ങളിലും മാത്രം കേട്ടിട്ടുള്ള തരം ഉയിര്‍ത്തേഴുന്നേല്‍പ്പാണ് നടിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. മനുഷ്യന്റെ പാപങ്ങള്‍ ഏറ്റെടുത്ത് മരിച്ച യേശു ക്രിസ്തുവിനെ പോലെ താനും ചെയ്തു എന്ന തരത്തിലുള്ള അപഹാസ്യമായ വിശദീകരണവും കോംപ്ലിമെന്ററിയായി നടി നല്കി.
വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടാണ് നടി കാഴ്ചവെച്ചതെന്ന് അരി ആഹാരം കഴിക്കുന്നവനും കഴിക്കാത്തവനും മനസ്സിലാകും. വിശദീകരണത്തില്‍ പറയുന്ന വിശുദ്ധിയുടെ മെഴുകല്‍ കൊണ്ടൊന്നും അത് ദൃശ്യമാവാതിരിക്കുകയില്ല. ഇതിന് മുമ്പും ഇത്തരം കുപ്രസിദ്ധി തന്നെയായിരുന്നു നടിയുടെ സാന്നിധ്യം ഇവിടെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് അതിനേക്കാള്‍ എല്ലാം നികൃഷ്ടമായി പോയി.
നടി എന്ന പദവി തന്നെയാണ് അവര്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്. നടി എന്ന് വിശേഷിപ്പിക്കാമോ എന്നതില്‍ തന്നെ സംശയമുണ്ട്. ക്യാമറയുടെ മുന്നില്‍ നിന്നത് കൊണ്ട് ആരും നടീനടന്മാര് ആകുന്നില്ലല്ലോ. ഇപ്പോള്‍ കിട്ടിയ പുതിയ ‘കുപ്രസിദ്ധി’ ഇന്ധനമാക്കി അവര്‍ ഇനിയും സിനിമകള്‍ ചെയ്താലും അദ്ഭുതപ്പെടാനില്ല.
നടിയുടെ സദുദ്ദേശം എന്ത് മാറ്റമാണ് ലോകത്ത് കൊണ്ട് വന്നത് എന്ന് നടി തന്നെ വിശദീകരിച്ചാല്‍ നന്നായെനെ. ഭൂമിക്ക് താഴെയുള്ള എല്ലാത്തിനെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന ബാര്‍ബര്‍ ഷോപ്പില്‍ പോലും ഇത്തരം ചീപ് ‘സദുദ്ദേശങ്ങള്‍’ ചര്‍ച്ച ചെയ്യപ്പെടില്ല എന്ന് തീര്‍ച്ചയാണ്. 11 KV യില്‍ നിന്ന് ഷോക്കേറ്റ് മരിച്ച് കാക്ക എന്ന വാര്‍ത്ത, 11kv യെ കുറിച്ച് അവബോധം സൃഷ്ടിക്കും എന്ന് പറഞ്ഞത് പോലെ യുക്തിരഹിതമാണിത്.
ഇത്തരം പ്രവണതകള്‍ വിമര്‍ശിക്കപ്പെടുന്നില്ലെങ്കില്‍ ഇനിയും സെലിബ്രേറ്റി എന്ന ടാഗില്‍ പെടുന്നവര്‍ ഇത് തുടരും. പ്രസിദ്ധിയല്ല നടനമാണ് നടീനടന്മാരെ ലൈം ലൈറ്റില്‍ നിലനിര്‍ത്തുന്നത് എന്നത് അവര്‍ തിരിച്ചറിയണം. പാര്‍ട്ടികളില്‍ നിന്ന് പാര്‍ട്ടികളിലേക്ക് പോകുന്നതിന് ഇടയില്‍ നടത്തുന്ന ഇത്തരം കുസൃതികള്‍ സിനിമ ലോകത്തിന്റെ അന്തസത്തയാണ് ഇല്ലാതാക്കുന്നത്. ഈ വാര്‍ത്തയും അവര്‍ക്ക് പബ്ലിസിറ്റിക്കുള്ള വകയാകും എന്ന കാരണം കൊണ്ടാണ് ഈ ലേഖനത്തില്‍ നടിയുടെ പേര് എടുത്ത് പറയാത്തത്.
View this post on Instagram
ഇതില്‍ നിന്ന് വ്യക്താകുന്ന ഒരേയൊരു കാര്യം ഈ സ്ത്രീക്ക് മരണത്തെ കുറിച്ചുള്ള അവബോധം ഇല്ല എന്നതാണ്. സ്വയം സൃഷ്ടിച്ച ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് നിങ്ങളിലെ വ്യക്തിയുടെ എക്കാലത്തെയും വലിയ മരണമാണ് എന്ന് ഓര്‍ത്തു കൊള്ളുക.
Recent Comments