രാഷ്ട്രപതി ഭവന്റെ അകത്ത് രണ്ട് ഹാളുകള്‍ക്ക് പേരുമാറ്റം. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയുടെ അകത്തെ രണ്ട് ഹാളുകളുടെ പേരുകളാണ് മാറ്റിയത്. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നാണ് പുതിയ പേര് നല്‍കിയിട്ടുള്ളത്. അശോക് ഹാളിന് അശോക് മണ്ഡപ് എന്നും മാറ്റി. പേരുകള്‍ മാറ്റി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി. രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഇന്ത്യയേയും ഓര്‍മ്മിപ്പിക്കുന്ന പദമാണ് ദര്‍ബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നുമാണ് ഉത്തരവില്‍ രാഷ്ട്രപതി വിശദീകരിക്കുന്നത്. എന്നാല്‍ പേരുമാറ്റത്തെ പരിഹസിച്ച് കൊണ്ട് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ദര്‍ബാറെന്ന സങ്കല്‍പ്പമില്ലെങ്കിലും ചക്രവര്‍ത്തി എന്ന സങ്കല്‍പ്പമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.
‘പെരുമാറ്റത്തെ സംബന്ധിച്ച് രാഷ്ട്രപതി ഇറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു. ‘ഗണതന്ത്ര’ എന്ന ആശയം പുരാതന കാലം മുതല്‍ ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. ‘ഗണതന്ത്ര മണ്ഡപം’ വേദിക്ക് അനുയോജ്യമായ പേരാക്കി മാറ്റുന്നു.’അശോകന്’ എന്ന വാക്ക് ‘എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും മുക്തനായ’ അല്ലെങ്കില്‍ ‘ഏതെങ്കിലും ദുഃഖത്തില്‍ നിന്നും മുക്തനായ’ ഒരാളെ സൂചിപ്പിക്കുന്നു. കൂടാതെ, ‘അശോക’ എന്നത് ഐക്യത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമായ അശോകന് ചക്രവര്‍ത്തിയെ സൂചിപ്പിക്കുന്നു. റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ തലസ്ഥാനമാണ് സാരാനാഥില്‍ നിന്നുള്ള അശോകന്റെ സിംഹ തലസ്ഥാനം (the lion capital of Ashok). ‘ഇന്ത്യന്‍ മതപാരമ്പര്യങ്ങളിലും കലകളിലും സംസ്കാരത്തിലും ആഴത്തിലുള്ള പ്രാധാന്യമുള്ള അശോകവൃക്ഷത്തേയും ഈ വാക്ക് സൂചിപ്പിക്കുന്നു. ‘അശോക് ഹാള്‍’ എന്നത് ‘അശോക് മണ്ഡപം’ എന്ന് പുനര്‍നാമകരണം ചെയ്യുന്നത് ഭാഷയില്‍ ഏകീകൃതത കൊണ്ടുവരാനും ആംഗലേയവല്ക്കരണത്തിന്റെ അടയാളങ്ങള്‍ നീക്കം ചെയ്യാനുമാണ് .
Recent Comments