ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും ഉത്തരവാദിത്തം വിവരാവകാശ കമ്മീഷന്റേതാണെന്നും മന്ത്രി സജി ചെറിയാന്. സാംസ്കാരിക വകുപ്പിന്റെ കീഴില്‍ വരുന്ന വിഷമല്ല ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ഈ വിഷയത്തിലെ വകുപ്പിന്റെ ചുമതലകള്‍ വളരെ കൃത്യമായി നിര്‍വ്വഹിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഒരാഴ്ച്ചയ്ക്കകം പുറത്തുവിടണമെന്നാണ് അറിയിച്ചിരുന്നത്. സര്‍ക്കാരിനോ വകുപ്പിനോ ഈ വിഷയത്തില്‍ ഒരു പങ്കും ഇല്ല. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതും അതില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതും സംസ്ഥാനത്തെ വിവരാവകാശ കമ്മീഷനാണ്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ നിയമതടസ്സങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി.
റിപ്പോര്‍ട്ടിലെ കോടതി നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് വിവരാവകാശ കമ്മീഷന് സാംസ്കാരിക വകുപ്പ് കൈമാറിയിരുന്നു. അതുകൊണ്ടുതന്നെ നിലവില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനോ സാംസ്കാരിക വകുപ്പിനോ ഇല്ലെന്ന് മന്ത്രി സജി ചെറിയാന് വ്യക്തമാക്കി.
ഇന്ന് രാവിലെ 11 മണിക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറുമെന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. അതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവര്‍ക്ക് പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
Recent Comments