ഐ.വി. ശശി സംവിധാനം ചെയ്ത് 1982-ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഇണ. ദ് ബ്ലൂ ലഗൂണ്‍ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രചിച്ച കഥയ്ക്ക് തിരക്കഥ എഴുതിയത് ജോണ്‍ പോളായിരുന്നു. ഇണയില്‍ ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് അപ്പാ ഹാജയെയാണ്. കാന്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അപ്പാ ഹാജ ഇത് വെളിപ്പെടുത്തിയത്.
‘ഞാന്‍ ആദ്യം അഭിനയിച്ചത് ഐ.വി. ശശിയുടെ ഇണ എന്ന പടത്തിലാണ്. സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അത്. കുറച്ച് ദിവസം ഞാന്‍ അതില്‍ അഭിനയിക്കുകയും ചെയ്തു. അതിനുശേഷമാണ് ആ പടം നിന്നുപോയത്.’
‘പാവമണി അങ്കിള്‍ വഴിയാണ് ഞാന്‍ ശശി സാറിന്റെ അടുത്ത് എത്തുന്നത്. ചിത്രത്തിലെ വെള്ളിച്ചില്ലും വിതറി എന്ന പാട്ട് പാടിയിരിക്കുന്നത് കൃഷ്ണചന്ദ്രനാണ്. അന്ന് എന്റെ റൂമില്‍ കൃഷ്ണചന്ദ്രന് വന്ന് നന്നായി ചെയ്യണമെന്നും പാട്ടില്‍ ഡാന്‍സൊക്കെ കളിക്കണമെന്നും പറഞ്ഞിരുന്നു.’ അപ്പാ ഹാജ തുടര്‍ന്നു.
‘അമ്മുവിന്റെ ആട്ടിന്‍കുട്ടികള്‍ എന്ന പടത്തിലെ കുട്ടിയാണ് ഇണയില്‍ നായികയായി വന്നത്. ആ കുട്ടിക്ക് എന്തെക്കെയോ പ്രശ്നങ്ങള്‍ വന്ന് ആത്മഹത്യ ചെയ്തു. അതിനാലായിരുന്നു ഷൂട്ട് ബ്രേക്ക് ചെയ്തത്.’
‘ ചെന്നൈയില്‍ നിന്ന് വീട്ടില്‍ വന്ന എനിക്ക് ടൈഫോയ്ഡ് പിടിപ്പെട്ടു. രണ്ട് മാസം ഞാന്‍ ആശുപത്രിയിലായിരുന്നു. അങ്ങനെ ഞാന്‍ മെലിഞ്ഞു പോയി. രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആ സിനിമ റീഷൂട്ട് ചെയ്യാന്‍ തുടങ്ങുന്നത്. എന്നാല്‍ അതിലേക്ക് അച്ഛന് വിട്ടില്ല. ആ സമയത്ത് എനിക്ക് പത്താം ക്ലാസിലെ പരീക്ഷ നടക്കുകയായിരുന്നു. എന്റെ റോള്‍ പിന്നീട് ചെയ്തത് മാസ്റ്റര്‍ രഘുവായിരുന്നു.’ അപ്പാ ഹാജ പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം:
Recent Comments