ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും പ്രാര്‍ത്ഥന നടത്താനുള്ളതാണെന്നും ഉച്ചഭാഷിണിയുടെ ഉപയോഗം അവകാശമായി പരിഗണിക്കാനാകില്ലെന്നുംവ്യക്തമാക്കി ബോംബെ ഹൈക്കോടതി. ജസ്റ്റിസ് അശ്വിനി കുമാര്‍ മിശ്ര, ജസ്റ്റിസ് ഡൊണഡി രമേഷ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.
മസ്ജിദിൽ ഉച്ചഭാഷിണി സ്ഥാപിക്കാന്‍ സംസ്ഥാന അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്തിയാര്‍ അഹമ്മദ് എന്നയാള്‍ നല്കിയ റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ ഉത്തരവ്. മതസ്ഥാപനങ്ങള്‍ പ്രാര്‍ത്ഥിക്കാനുള്ളതാണെന്നും ഉച്ചഭാഷിണി ഉപയോഗം അവകാശമായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞ കോടതി റിട്ട് ഹര്‍ജി തള്ളുകയും ചെയ്തു.
അടുത്തിടെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം പ്രദേശവാസികളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുമെന്ന് അലഹാബാദ് ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു.മുമ്പ് 2022 മെയ് മാസത്തിലും സമാനമായ ഉത്തരവ് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. അന്ന് മുസ്ലീം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി ഇത് മൗലികവകാശങ്ങളില്‍ ഉള്‍പ്പെടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അവിഭാജ്യഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ബോംബെ ഹൈക്കോടതിയുടെ നിര്‍ണായക നിര്‍ദേശം. 2000-ല്‍ പാസാക്കിയ ശബ്ദമലിനീകരണ നിയമങ്ങള്‍ ലംഘിക്കുന്ന ഉച്ചഭാഷിണികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് മുംബൈ പോലീസിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
Recent Comments