ജയസൂര്യ, മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്ക്കെതിരായ പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം തിരുത്തിയിരിക്കുകയാണ് ആലുവ സ്വദേശിയായ നടി. കേസുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസുകള്‍ പിന്‍വലിക്കുമെന്ന് നടി പ്രഖ്യാപിച്ചത്. പോക്സോ കേസില്‍ പോലീസ് സഹായിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റമെന്ന പ്രഖ്യാപനം. എന്നാല്‍ കേസുമായി മുന്നോട്ടു പോകാന്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ആവശ്യപ്പെട്ടുവെന്നും നടി വിശദീകരിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനുപിന്നാലെയാണ് നടന്മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പരാതി നല്‍കിയത്. പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പ്രത്യേക അന്വേഷണസംഘം നടിയുടെ രഹസ്യമൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത, ബന്ധുവായ പെണ്‍കുട്ടി ചെന്നൈയില്‍ കൊണ്ടുപോയി പലര്‍ക്കും കൈമാറി എന്ന പരാതിയില്‍ നടിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സമൂഹനന്മയ്ക്കുവേണ്ടി മുന്നോട്ടുവന്ന തന്നെ പോലീസും സര്‍ക്കാരും കേസില്‍ സഹായിച്ചില്ലെന്നും നിരപരാധിയായ തനിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നെന്നും നടി പറഞ്ഞു.
Recent Comments