സ്കൂൾ പ്രിൻസിപ്പൽ അധ്യാപകനെ തല്ലിയ സംഭവം വൈറലാവുന്നു.18 തവണ തല്ലുന്നതാണ് സിസിടിവിയിൽ പതിഞ്ഞത്. അതോടെ വിദ്യാഭ്യാസ അധികൃതർ അന്വേഷണം ആരംഭിച്ചു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ നവയുഗ് സ്കൂളിലാണ് സംഭവം നടന്നത്.
ഹിതേന്ദ്ര സിംഗ് താക്കൂർ എന്ന പ്രിൻസിപ്പൽ ആണ് അധ്യാപകനായ രാജേന്ദ്ര പാർമറിനെ അടിച്ചത് .പാർമർ ഗണിതശാസ്ത്ര, ശാസ്ത്ര പാഠങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള പരാതികളിൽ നിന്നാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത് .അതിനെ തുടർന്നായിരുന്നു പ്രിൻസിപ്പൽ 18 പ്രാവശ്യം അധ്യാപകനെ തല്ലിയത് .
അധ്യാപകനായ പർമറുടെ അനുചിതമായ പെരുമാറ്റവും ക്ലാസിൽ വാക്കാലുള്ള അധിക്ഷേപവും നടത്തി എന്നാണ് പ്രിൻസിപ്പൽ താക്കൂർ ആരോപിച്ചത് . സ്കൂൾ മീറ്റിംഗിനിടെ പ്രിൻസിപ്പൽ കോപത്തോടെ തന്നെ ആക്രമിച്ചതായി പാർമറും ആരോപിച്ചു.
വീഡിയോ പ്രചരിച്ചതിനെത്തുടർന്ന്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്വാതിബ റൗൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് ഒരു വിദ്യാഭ്യാസ ഇൻസ്പെക്ടർ റിപ്പോർട്ട് സമർപ്പിക്കും.യോഗത്തിനിടെ, ഇരുവരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു.
Recent Comments