സിസ്റ്റര്‍ അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയ്ക്ക് വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയ കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതി ജഡ്ജിയും ഇപ്പോള്‍ ആന്ധ്രാ ഗവര്‍ണറുമായ ജസ്റ്റീസ് എസ്. അബ്ദുല്‍ നസീര്‍ ക്നായായ കത്തോലിക്ക സഭയുടെ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിയുടെ പേരിലുള്ള ഫൗണ്ടേഷന്റെ പരിപാടിയില്‍ ഇന്നലെ (28.09.2024 ) കോട്ടയത്ത് ദര്‍ശന ആഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്ക് ഉത്ഘാടനം ചെയ്തത് വിവാദമാകുന്നു.
രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിനെ വിചാരണ കൂടാതെ സി.ബി.ഐ കോടതിയും ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയതിനെതിരെ ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ സ്പെഷ്യല്‍ ലീവ് പെറ്റീഷ്യന്‍ 09-12-2019 ല്‍ സുപ്രീം കോടതി പരിഗണിച്ചത് ജസ്റ്റീസ് എസ്. അബ്ദുല്‍ നസീര്‍ അദ്ധ്യക്ഷനുമായ ബെഞ്ച് കേസില്‍ ഫയലില്‍ സ്വീകരിക്കാതെയും വാദം പോലും കേള്‍ക്കാതെ അപ്പോള്‍ തന്നെ തള്ളുകയായിരുന്നു.
ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്റെ ചെയര്മാന് റിട്ട. സുപ്രീം കോടതി ജഡ്ജി സിറിയക് ജോസഫ് ആണ്. 2006 മുതല്‍ രണ്ടര വര്‍ഷക്കാലം കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസ് ആയിരുന്നു ജസ്റ്റീസ് സിറിയക് ജോസഫ്. പിന്നീട് 2008 ജൂലൈ 7 മുതല്‍ 2012 ജനുവരി 27 വരെ സുപ്രീം കോടതി ജഡ്ജിയുമായിരുന്നു. സിറിയക് ജോസഫ് കര്‍ണ്ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് എസ്. അബ്ദുല്‍ നാസര്‍.
ഫാ. പൂതൃക്കയിനെ വിചാരണ കൂടാതെ സി.ബി ഐ കോടതി വെറുതെ വിട്ടതിനെതിരെ ഞാന്‍ ഹൈക്കോടതിയില്‍ നല്കിയ ക്രിമിനല്‍ അപ്പീലില്‍ തള്ളുവാന്‍ ജസ്റ്റീസ് സുനില്‍ തോമസ് കാരണം പറഞ്ഞത് സി.ബി.ഐ ആണ് അപ്പീല്‍ ഫയല്‍ ചെയ്യേണ്ടത് സി.ബി.ഐ ഫയല്‍ അപ്പീല്‍ ചെയ്യാത്തത് കൊണ്ട് ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജി തള്ളുകയാണ്. അതേ സമയം പിന്നീട് സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തപ്പോള്‍ കേസ് പരിഗണിച്ചത് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസാണ്. സി.ബി.ഐ യുടെ അപ്പീല്‍ തള്ളുവാന്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസിന്റെ പറയുന്ന കാരണം ഇതേ കേസില്‍ ജോമോന് പുത്തന്‍പുരയ്ക്കലിന്റെ അപ്പീല്‍ തള്ളിയത് കൊണ്ട് സി.ബി.ഐ യുടെ അപ്പീലും തള്ളുന്നതെന്ന് ഉത്തരവില്‍ പറയുന്നു. പരസ്പരവിരുദ്ധമായ ഈ വിധി നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഞാന്‍ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷ്യന്‍ ഫയല്‍ ചെയ്തത്. അത് വാദം പോലും കേള്‍ക്കാതെ അപ്പോള്‍ തന്നെ ജസ്റ്റീസ് എസ്. അബ്ദുല്‍ നസീറിന്റെ ബെഞ്ച് തള്ളിയിരുന്നു.
ജസ്റ്റിസ് സിറിയക് ജോസഫ് അഭയകേസിന്റെ തുടക്കം മുതല്‍ ഉടുക്കം വരെ കേസ് അട്ടിമറിക്കുവാന്‍ ശ്രമിച്ചിരുന്നുവെന്നുള്ള ഞാന്‍ നല്കിയ പരാതി ഇപ്പോഴും നിലവിലുണ്ട്. അഭയ കേസിലെ ഇരട്ട ജീവപര്യന്തം കോടതി ശിക്ഷിച്ച ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂറിന്റെ സ്വന്തം സഹോദരന് സിറിയക് ജോസഫിന്റെ ഭാര്യയുടെ സ്വന്തം സഹോദരിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ജസ്റ്റീസ് സിറിയക് ജോസഫ് ജസ്റ്റീസ് എസ്. അബ്ദുല്‍ നാസറും തമ്മിലുള്ള അന്തര്‍ധാര ഇപ്പോള്‍ വെളിയില്‍ വന്നിരിക്കുകയാണ്.
അയോദ്ധ്യ കേസില്‍ സുപ്രീം കോടതി വിധി പറഞ്ഞ ബെഞ്ചില്‍ ജസ്റ്റീസ് എസ്. അബ്ദുല്‍ നാസറും ഉണ്ടായിരുന്നു. വിധി അനുകൂലിച്ചതിന്റെ പാരിതോഷികമായിട്ടാണ് ആന്ധ്രാ ഗവര്‍ണറായി ജസ്റ്റീസ് എസ്. അബ്ദുല്‍ നസീറിനെ നിയമിച്ചതെന്നുള്ളത് പരസ്യമായ രഹസ്യമാണ്.
ജസ്റ്റീസ് അബ്ദുല്‍ നാസര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ 9.12.2019 ലെ സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫാ. പൂതൃക്കയെ വിചാരണകൂടാതെ വെറുതെ വിട്ടതിന്റെ പിന്നാമ്പുറകഥകള്‍ ദൈവത്തിന്റെ സ്വന്തം വക്കീല്‍ ആത്മകഥ പുസ്തകത്തില്‍ നിന്നും പ്രസ്തുത ഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Recent Comments