‘മാരിവില്ലിന് ഗോപുരങ്ങള്‍’ എന്ന സിനിമയുടെ വിതരണം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാരോപിച്ച് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ നല്കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. സിനിമയുടെ വിതരണം നല്‍കാമെന്ന് വാഗ്ദാനം നല്കി പണം കൈപ്പറ്റിയശേഷം വഞ്ചിച്ചെന്നാണ് ഹര്‍ജിയില്‍ പ്രതിപാതിച്ചിരുന്നത്. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി ഉത്തരിവിട്ടു.
ജസ്റ്റിസ് ദേവന് രാമചന്ദ്രന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് ഉത്തരവിറക്കിയത്. സമര്‍പ്പിച്ച ഹര്‍ജിയില്‍, ‘മാരിവില്ലിന് ഗോപുരങ്ങള്‍’ എന്ന സിനിമയുമായി പരതിക്കാരന് ഒരു ബന്ധവുമില്ലെന്നും സമൂഹത്തില്‍ നല്ല നിലയില്‍ തുടരുന്ന വ്യക്തികള്‍ക്കെതിരായി നല്കിയ ഈ പരാതിക്കെതിരായി നിയമാനുസൃതം ക്രിമിനല്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
Recent Comments