ഗാന്ധിജയന്തി ഉള്‍പ്പെടെ, മഹാന്മാരുടെ ജന്മദിനങ്ങളില് അവധി നല്‍കുന്നതിന് പകരം അവരുടെ സംഭാവനകള്‍ ചര്‍ച്ച ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കണമെന്ന വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ച് പഠിച്ച ഡോ. എം.എ ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ. അതോടെ ഗാന്ധിജയന്തി ഉള്‍പ്പെടെ അവധി ദിനമല്ലാതെയാവും.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളുകള്‍ ഒരാഴ്ച സേവനവാരം ആചരിച്ചിരുന്നു. ഉച്ചവരെ ശുചീകരണ പ്രവര്‍ത്തനങ്ങളും ഉച്ചയ്ക്കുശേഷം അനുസ്മരണ സമ്മേളനവും കലാപരിപാടികളും മറ്റുമായിരുന്നു ഒരാഴ്ചത്തെ പരിപാടി.
ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ കുട്ടികള്‍ക്ക് ഇനി മുതല്‍ ഗ്രേസ് മാര്‍ക്കും കുറയും. എസ്എസ്എല്‍സിക്കും ഹയര്സെക്കന്ഡറിക്കും ഗ്രേസ് മാര്‍ക്ക് വഴി നേടാവുന്ന ഉയര്‍ന്ന സ്കോര്‍ പരമാവധി 79% ആയി കുറയും. നിലവില്‍ ഇത് 90% ആണ്. രണ്ട് വര്‍ഷം മുന്‍പ് വരെ 100% മാര്‍ക്കും ഇത്തരത്തില്‍ തേടാന്‍ ആകുമായിരുന്നു. ഒരു ക്ലാസില്‍ 35 കുട്ടികള്‍ മാത്രമേ പാടുള്ളൂവെന്നും ഖാദര്‍ കമ്മിറ്റി ശുപാര്‍ശകളിലുണ്ട്.
റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകള്‍ ഇവയാണ്:
- ഉത്തരക്കടലാസ് മൂല്യനിര്‍ണയം അധ്യാപകരുടെ തൊഴിലിന്റെ ഭാഗമാക്കുന്ന വിധത്തില്‍ നിലവിലെ രീതിയില്‍ മാറ്റം വരും.
- സ്കൂള്‍ പഠനം എല്ലാ ഘട്ടത്തിലും മാതൃഭാഷയില്‍ ആയിരിക്കണം എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം കഴിയുന്നതോടെ ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷി നേടിയെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം.
- വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനായി ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഭാഷകള്‍ക്ക് പുറമെ നാലു വിഷയം പഠിപ്പിക്കുന്ന നിലവിലെ രീതി മാറ്റി മൂന്ന് കോര്‍ വിഷയങ്ങള്‍ ആക്കി ചുരുക്കണം.
- വിദ്യാര്‍ത്ഥികള്‍ക്ക് സെക്കന്‍ഡറിതലം മുതല്‍ ഏതെങ്കിലും ഒരു തൊഴില്‍ പഠിക്കാന്‍ അവസരം ഒരുക്കണം, വിദ്യാര്‍ത്ഥി സംരംഭകത്വം നടപ്പാക്കുന്നത് പ്രോത്സാഹിപ്പിക്കണം.
- പഠനത്തില്‍ പിന്നോട്ട് നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹിക്കുന്ന തൊഴിലധിഷ്ഠിത പഠന പദ്ധതി നടപ്പിലാക്കണം.
Recent Comments