കോണ്ടാക്ട് ലെന്‍സ് കാരണം തന്റെ കണ്ണുകള്‍ക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ജാസ്മിന് ഭാസിന്. കണ്ണുകള്‍ക്ക് പരിക്ക് പറ്റിയതിനാല്‍ ഒന്നും കാണാന്‍ വയ്യെന്നും ഉറങ്ങാമ്പോലും സാധിക്കുന്നില്ലെന്നുമാണ് അവര്‍ പറയുന്നത്. ബിഗ് ബോസിലൂടെയും ടെലിവിഷന്‍ പരമ്പരയിലൂടെയും ശ്രദ്ധേയയായ താരമാണ് ജാസ്മിന്.
ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍വേണ്ടി ധരിച്ച കോണ്ടാക്ട് ലെന്‍സാണ് ജാസ്മിന് ദുരിതം സമ്മാനിച്ചത്. ലെന്‍സ് ധരിച്ചപ്പോള്‍ മുതല്‍ വേദനിക്കാന്‍ തുടങ്ങിയെന്ന് അവര്‍ പറഞ്ഞു. ഇതവഗണിച്ച് ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചെങ്കിലും വേദന കൂടിക്കൂടി വരികയും ചെയ്തു. പിന്നീട് ഒന്നും കാണാനാവാത്ത അവസ്ഥ വന്നെന്നും അവര്‍ പറഞ്ഞു. പിറ്റേന്ന് നേത്രരോഗ വിദഗ്ധനെ കണ്ടപ്പോഴാണ് കോര്‍ണിയകളില്‍ മുറിവുണ്ടായെന്ന് താരം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
‘അസഹനീയമായ വേദനയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നാലഞ്ച് ദിവസങ്ങള്‍ കൊണ്ട് ഭേദമാവും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതെങ്കിലും അത്രയും ദിവസം കണ്ണുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം എനിക്കിപ്പോള്‍ ഒന്നും കാണാനാവുന്നില്ല. വേദന കാരണം ഉറങ്ങാന്‍പോലും പറ്റുന്നില്ല.’ ജാസ്മിന് പറഞ്ഞു.
Recent Comments