2008 നവംബറില്‍ മുംബൈയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച, മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘മേജര്‍’ 2022 ഫെബ്രുവരി 11ന് തിയറ്ററുകളില്‍ എത്തും. മലയാളം, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. നേരത്തെ ജൂലൈ രണ്ടിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ വീഡിയോയും റിലീസിങ് തിയ്യതി പ്രഖ്യാപിച്ചതിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്. 120 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. 75 ലൊക്കേഷനുകളിലും മൂന്ന് സെറ്റുകളിലുമായായിരുന്നു ചിത്രീകരണം.
ശശി കിരണ്‍ ടിക്കയാണ് സംവിധായകന്. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്നത്. നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശോഭിത ധൂലിപാല, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആര്‍മിയില്‍ മേജറായിരുന്ന സന്ദീപ് ദേശീയ സുരക്ഷാസേനയില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് താജ് ഹോട്ടലിലെ കമാന്‍ഡോ ഓപ്പറേഷന് നിയോഗിക്കപ്പെടുന്നത്. ഭാരത സര്‍ക്കാര്‍ സന്ദീപ് ഉണ്ണികൃഷ്ണന് മരണാനന്തര ബഹുമതിയായി അശോകചക്ര നല്കി ആദരിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒ റിട്ട. ഉദ്യോഗസ്ഥനായ കോഴിക്കോട് ചെറുവണ്ണൂര്‍ മധുരബസാര്‍ കണ്ണമ്പത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്റെയും ചെള്ളാത്ത് ധനലക്ഷ്മിയുടെയും മകനാണ് സന്ദീപ്.
Recent Comments