അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവിക്ഷേത്രത്തില്‍ മാന്ധ്രാദ്രി പുരസ്കാരസമര്‍പ്പണ ചടങ്ങ് നടക്കുകയാണ്. ഇത്തവണത്തെ പുരസ്കാരം മനോജ് കെ. ജയനായിരുന്നു. അവാര്‍ഡ് സമര്‍പ്പിച്ചതാകട്ടെ മന്ത്രി എ.കെ. ശശീന്ദ്രന്. തന്റെ മറുപടി പ്രസംഗം കഴിഞ്ഞതിനു പിന്നാലെ മനോജ് ഒരു പാട്ട് പാടി. അതിന് പിറകെ സംഘാടക സമിതിയിലെ ഒരാള്‍ ഒരു പേപ്പറുമായി എത്തി. അതില്‍ കുറിച്ചിരുന്നത് മനോജ് ഒരു പാട്ടുകൂടി പാടണമെന്നായിരുന്നു. മന്ത്രി ശശീന്ദ്രനാണ് അത് കുറിപ്പിലൂടെ ആവശ്യപ്പെട്ടത്.
അനന്തഭദ്രത്തിലെ തിരനുറിയും എന്ന ഗാനം മനോജ് പാടി. പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ ഗംഭീരമായ കരഘോഷമുയര്‍ന്നു, വേദിയിലും സദസ്സിലും. തൊട്ടുപിന്നാലെ തൊഴുകയ്യോടെ ശശീന്ദ്രന് മനോജിന്റെ അടുക്കലേയ്ക്കെത്തി. പാട്ട് ഗംഭീരമായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹം മനോജിനെ ആലിംഗനം ചെയ്തു. ആ നിമിഷം മന്ത്രിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
‘ഇത്രയും വൈകാരികമായൊരു അഭിനന്ദനം ഞാന്‍ ഒരു മന്ത്രിയില്‍നിന്നും ഏറ്റുവാങ്ങിയിട്ടില്ല. എത്രയോ ഉന്നതരായ ഒരാളാണ് അദ്ദേഹം. പക്ഷേ ഇത്രയും വിനയാന്വിതനായി അദ്ദേഹം പെരുമാറിയത് കണ്ടപ്പോള്‍ സന്തോഷവും അതിനേക്കാള്‍ അദ്ദേഹത്തോടുള്ള ആദരവുമാണ് വര്‍ദ്ധിച്ചത്.’ മനോജ് കെ. ജയന് പറഞ്ഞു.
Recent Comments