ഞാൻ ലളിതാമ്മയെ ആദ്യമായി കാണുന്നത് യന്ത്ര മീഡിയയുടെ ഷൂട്ടിന്റെ ഭാഗമായി കവിത ഹോട്ടലിൽ താമസിക്കുമ്പോഴാണ്. അന്ന് കെ.പി.എ.സി ലളിത ഇവിടെ താമസിക്കുണ്ടെന്ന് എന്നോട് പറഞ്ഞു. അപ്പോൾ തന്നെ നേരിട്ട് പോയി കണ്ടു. അവിടെത്തിയപ്പോൾ ‘അമ്മയെയും എന്നെയും പരിചയപ്പെടുത്തി. എസ് പി പിള്ളയുടെ കൊച്ചുമോൾ ആണെന് പറഞ്ഞപ്പോൾ എന്നെ കെട്ടിപിടിച്ചു കവിളിൽ ഉമ്മയെല്ലാം തന്നു. അന്ന് മുതൽ ലളിതാമ്മയായിട്ട് അടുത്തതാണ്. പിന്നെ ഞാൻ ഇടക്ക് ലളിതാമ്മയെ വിളിക്കും സംസാരിക്കും പിന്നീട് ഒപ്പം സിനിമകൾ ചെയ്തു, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സീരിയലിൽ ഒപ്പം അഭിനയിച്ചു. പിന്നീടാണ് തട്ടിം മുട്ടിയിലേക്കും വിളിക്കുന്നത്.
അങ്ങനെ തിരുവന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്തു. ലളിതാമ്മ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ താഴെ ഞാൻ ഫ്ലാറ്റ് എടുത്തു. പിന്നെ അങ്ങോട്ടു എല്ലാത്തിനും ഒരുമിച്ചായിരുന്നു. ഒപ്പം യാത്ര ചെയ്യുകയും സിനിമക്ക് പോവുകയും ചെയ്തു. ലളിതാമ്മയോട് പറയാതെ സിനിമയ്ക്ക് പോയാൽ ഒരു മാസത്തേക്ക് പിന്നെ പരിഭവമായി , .മിണ്ടാട്ടമില്ലാതായി. ലളിതാമ്മയുടെ മക്കളും പറയും ചേച്ചി പുറത്തു പോകുമ്പോൾ അമ്മയെയും കൂടെ കൂട്ടണെയെന്ന്.
മായാവതിയും മോഹാനവല്ലിയും ആയിട്ട് ഞങ്ങൾ ജീവിക്കുക തന്നെ ആയിരുന്നു. ഒരു വീട്ടിൽ നിന്ന് പോകുന്നു. ആ വീട്ടിൽ പോയി ബഹളം വയ്ക്കുന്നു. അവിടെന്ന് തിരിച്ചു വരുന്നു, ജീവിക്കുക തന്നെയായിരുന്നു ശരിക്കും. സാധാരണ അമ്മായിയമ്മയെയും മരുക്കളെയും കാണിക്കുന്നത് വെട്ടാൻ നിക്കുന്നത് പോലെ ആണ്. പക്ഷെ ഇത് അങ്ങനെ അല്ല. തമ്മിൽ കലഹിക്കുമ്പോഴും മരുമോൾക്ക് ഒരു പ്രശ്നം വന്നാൽ കൂടെ നിൽക്കും മരുമോൾ തിരിച്ചും. അത് നല്ലൊരു മെസ്സേജ് തരുന്ന സീരീസ് കൂടെ ആയിരുന്നു. 12 വർഷത്തോളം അഭിനയിച്ചു.
ലളിതാമ്മക്ക് അവസാനം വയ്യതൊക്കെ ആയി തുടങ്ങിപ്പോ ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല , പറയാൻ പറ്റുന്നില്ല അങ്ങനെ ഒക്കെ ആയി. എനിക്ക് കഷ്ട്ടം തോന്നിയ നിമിഷം എന്താണെന്ന് വെച്ചാൽ ലാസ്റ്റ് നിമിഷം ‘അമ്മ എന്നോട് പറയുമായിരുന്നു ” എന്താടി എന്നെ വിളിക്കാത്തെ എന്നെ വിളിക്കാൻ പറയടി” എന്ന് എന്റെ അടുത്തു പറഞ്ഞിരുന്നു. ഞാൻ പിന്നെ മനോരമകാരോട് പറഞ്ഞു വിളിക്കു ചെറുതാണെങ്കിലും ചെയ്യട്ടെ എന്ന്. അവർ അത്രത്തോളം അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു. മോളെ പോലെ തന്നെ ആയിരുന്നു എന്നെ കണ്ടിരുന്നത്. എന്നെ വഴക്ക് പറയും തല്ലും , പോസ്സസീവ് ആണ് പിണങ്ങി ഇരിക്കും അമ്മയെ കൂട്ടാതെ ഒന്നും ചെയ്യാൻ പറ്റില്ല, അങ്ങനെ ഒക്കെ ആയിരുന്നു. എന്റെ അമ്മയും അങ്ങനെ ഒക്കെ തന്നെ ആയിരുന്നു അതുകൊണ്ടു എനിക്ക് അറിയാം.
വയ്യാതെ കിടന്നപ്പോൾ അങ്ങനെ ആരെയും കാണിക്കില്ലായിരുന്നു. പക്ഷെ എനിക്ക് കാണാൻ പറ്റി. അമ്മയും ഞാനും ഭക്ഷണം കഴിക്കാത്തതിനൊക്കെ എന്നെ മുൻപ് വഴക്ക് പറയുമായിരുന്നു. ആ നിമിഷം ഞാൻ ഒന്ന് ആഗ്രഹിച്ചു അതിനു വേണ്ടിയെങ്കിലും എന്നെ ഒന്ന് എഴുന്നേറ്റ് ചീത്ത പറഞ്ഞിരുന്നെങ്കിൽ എന്ന്. അതാണ് നമ്മൾ പറയുന്നത് കണ്ണുള്ളപ്പോൾ നമ്മൾ കണ്ണിന്റെ വില അറിയില്ല എന്ന്. ജീവിച്ചിരുന്ന സമയത്ത് തൊട്ടതിനും പിടിച്ചതിനും വഴക്കു പറയുന്ന കെ.പി.എ.സി ലളിതയെ മാത്രം അറിയുകയുള്ളായിരുന്നു. പക്ഷെ അതിനപ്പുറം ഒരു സ്നേഹമുള്ള ലളിതാമ്മയെ അറിയില്ലായിരുന്നു.
കാൻ ചാനലുമായിയുള്ള സുദീർഘമായ അഭിമുഖത്തിലാണ് ലളിതാമ്മയെ കുറിച്ചുള്ള ഓർമ്മകൾ മഞ്ജു പങ്ക് വച്ചത്.
അഭിമുഖത്തിന്റെ പൂര്ണ്ണ രൂപം:
Recent Comments