മലയാളപ്രേക്ഷകര്‍ കാത്തിരുന്ന രാജാവ് എത്താന്‍ ഇനി കുറച്ച് നാളുകള്‍ മാത്രം. കിംഗ് ഓഫ് കൊത്തയ്ക്ക് ഒപ്പം ഒരു വലിയ പട തന്നെയാണ് എത്തുന്നത്. ടൈറ്റില്‍ കാരക്ടറിനെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന് അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്.
സര്‍പ്പാട്ട പരമ്പരൈ എന്ന സിനിമയില്‍ ഡാന്‍സിംഗ് റോസിനെ അവതരിപ്പിച്ച ഷബീര്‍ കല്ലറക്കല്‍ കിംഗ് ഓഫ് കൊത്തയില്‍ കണ്ണനായാണ് എത്തുന്നത്. ഷാഹുല്‍ ഹസന് എന്ന കഥാപാത്രമായി പ്രസന്ന എത്തുമ്പോള്‍ താരയായി ഐശ്വര്യ ലക്ഷ്മിയും മഞ്ജു ആയി നൈല ഉഷയും എത്തുന്നു. രഞ്ജിത്ത് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദും ഗോകുല്‍ സുരേഷ് ടോമിയായും ഷമ്മി തിലകന് രവിയായും ശാന്തി കൃഷ്ണ മാലതിയായും വട ചെന്നൈ ശരണ്‍ ജിനുവായും അഖില സുരേന്ദ്രന് റിതുവായും എത്തുന്നു.
സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ഛായാഗ്രഹണം നിമീഷ് രവി, സ്ക്രിപ്റ്റ് അഭിലാഷ് എന്‍ ചന്ദ്രന്, എഡിറ്റര്‍ ശ്യാം ശശിധരന്, മേക്കപ്പ് റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ്ബികെ, പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരന്. ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്, പിആര്‍ഒ പ്രതീഷ് ശേഖര്‍.
Recent Comments