2026 ൽ കേരളത്തിൽ നടക്കുവാൻ പോവുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ യുഡിഎഫിനു ഭൂരിപക്ഷം കിട്ടിയാൽ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവുമെന്ന് സൂചന .യൂത്ത് ലീഗ് പ്രവർത്തകരുടെ യോഗം ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദ്ദിഖലി ശിഹാബ് തങ്ങൾ അക്കാര്യം പരോക്ഷമായി സൂചിപ്പിക്കുകയുണ്ടായി.
കേരളത്തിൽ ഭൂരിപക്ഷം ഉണ്ടായിട്ടും പലതവണ കോൺഗ്രസ് ത്യാഗം സഹിച്ച് മുഖ്യമന്ത്രി പദം മറ്റു കക്ഷികൾക്ക് വിട്ടു കൊടുത്ത ചരിത്രമുണ്ട് .1960 ൽ കോൺഗ്രസ് മുന്നണി അധികാരത്തിലെത്തിയപ്പോൾ കോൺഗ്രസിനായിരുന്നു കൂടുതൽ എംഎൽഎമാർ ഉണ്ടായിരുന്നത് .അന്ന് കോൺഗ്രസ് നേതാക്കൾ ആർ ശങ്കറും പി ടി ചാക്കോയുമായിരുന്നു.എന്നിട്ടും മുഖ്യമന്ത്രിയായി പട്ടം തണുപിള്ളയെ മുഖ്യമന്ത്രിയാക്കുവാൻ കോൺഗ്രസ് നേതൃത്വം സമ്മതിച്ചു .
അങ്ങനെ പട്ടം താണുപിള്ള കേരളത്തിന്റെ മുഖ്യമന്ത്രിയായി .അതിനു മുമ്പ് തിരുവതാംകൂറിന്റെയും തിരുകൊച്ചിയുടെയും മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം .മുഖ്യമന്ത്രി പദവിയിൽ നിന്നും ആർ ശങ്കറെയും പി ടി ചാക്കോയേയും തഴഞ്ഞത് നെഹ്റു -ഇന്ദിര ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ എടുത്ത തീരുമാനമായിരുന്നു.തുടർന്ന് കോൺഗ്രസിൽ ആഭ്യന്തര സംഘർഷം മൂർച്ഛിച്ചപ്പോൾ പട്ടത്തെ രണ്ട് വർഷം പൂർത്തിയാക്കിയപ്പോൾ പഞ്ചാബിലെ ഗവർണറാക്കി .തുടർന്ന് ആർ ശങ്കർ മുഖ്യമന്ത്രിയായി.അതും ചരിത്രമാണ് .
1970 ൽ എംഎൽഎമാർ കൂടുതലും കോൺഗ്രസിനുള്ളപ്പോൾ സിപിഐയുടെ സി അച്യുതമേനോനെയായിരുന്നു കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയത് .അന്ന് കോൺഗ്രസിന്റെ പ്രധാന നേതാവ് കെ കരുണാകരനായിരുന്നു.സി അച്യുതമേനോൻ മുഖ്യമന്ത്രിയായും ,കെ കരുണാകരൻ ആഭ്യന്തര മന്ത്രിയായും 1977വരെ ഭരിച്ചു .75 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാലാണ് രണ്ടു വർഷം കൂടുതൽ അവർക്ക് ഭരിക്കുവാൻ കഴിഞ്ഞത് .
ഈ പാരമ്പര്യം അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ ആവർത്തിക്കുവാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വിമർശകർ ചർച്ച ചെയ്യുന്നത് .2026 ൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ കോൺഗ്രസിൽ നിന്നും ഏഴു പേരാണ് മുഖ്യമന്ത്രി പദത്തിന് വേണ്ടി മോഹിക്കുന്നത്.രമേശ് ചെന്നിത്തല ,കെ സി വേണുഗോപാൽ ,വി ഡി സതീശൻ ,തിരുവഞ്ചൂർ രാധാകൃഷ്ണൻ ,കെ മുരളീധരൻ ,ശശി തരൂർ ,കെ സുധാകരൻ എന്നിവരാണവർ . യുഡിഎഫിനു അധികാരം കിട്ടിയാൽ കോൺഗ്രസിൽ നിന്നും ഈഴവനെയോ മുസ്ലീമിനേയോ മുഖ്യമന്ത്രിയാക്കണമെന്ന് വാശിപിടിക്കുന്നവരുണ്ട്.അതിനവർ പറയുന്നത് 1962 ൽ ആർ ശങ്കറിന് ശേഷം ഇതുവരെ കോൺഗ്രസിൽ നിന്നും ഈഴവ മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നാണ് .അതുപോലെ 1979 ൽ സി എച്ച് മുഹമ്മദിന് ശേഷം ഒരു മുസ്ലിം മുഖ്യമന്ത്രി ഉണ്ടായിട്ടില്ല .
ഇത്തരം തർക്കങ്ങൾ കോൺഗ്രസിൽ നടക്കുന്നതിനാൽ ഒരിക്കൽ കൂടി കോൺഗ്രസ് ത്യാഗം ചെയ്ത് ചരിത്രം ആവർത്തിക്കുമോ എന്നാണ് ചർച്ചകൾ .ആദ്യത്തെ മൂന്ന് വർഷം പി കെ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കിയ ശേഷം പിന്നീട് രണ്ടു വർഷം കോൺഗ്രസിൽ നിന്നും ആരെയെങ്കിലും മുഖ്യമന്ത്രിയാക്കാം എന്ന ഫോർമുലയും നടക്കാൻ സാധ്യതയുണ്ട് .ഇനി കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിയാകുവാൻ കഴിഞ്ഞില്ലെങ്കിൽ യുഡിഎഫിന് അധികാരം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി ഉപ മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ തർക്കമില്ല . എൽഡിഎഫിനാണ് അധികാരം വീണ്ടും കിട്ടിയാൽ സിപിഎമ്മിലെ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയാകുമെന്നും അഭ്യൂഹമുണ്ട് .
Recent Comments