മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തില്‍ പുരസ്കാരസമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാക്രമീകരണങ്ങളില്‍ വീഴ്ച. ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിലും പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഔദ്യോഗിക വാഹനം കാത്ത് അല്പനേരം റോഡില്‍ നിന്നു. ഈ സമയം ഔദ്യോഗിക വാഹനം പടിഞ്ഞാറേ നടയില്‍ അദ്ദേഹത്തെ കാത്തു നില്‍ക്കുകയായിരുന്നു.
മന്ത്രി അവിടെക്കിടന്ന ഓട്ടോറിയില് കയറി കുമരകത്തു പോകാന്‍ ആവശ്യപ്പെട്ടതോടെ ഓട്ടോക്കാരന് പരുങ്ങി. രണ്ടു കിലോമീറ്ററോളം പിന്നിട്ട് ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപമുള്ള ഹനുമാന് ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോഴേക്കും വാഹനവ്യൂഹം കുതിച്ചെത്തി. ഗണ്മാന് ഉള്‍പ്പെടെയുള്ളവര്‍ പിറകെയുള്ള വാഹനത്തിലാണ് എത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയപ്പോള്‍ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ നീരസത്തോടെ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ശാന്തനായി ഔദ്യോഗിക വാഹനത്തില്‍ കുമരകത്തേക്ക് പോവുകയായിരുന്നു. ഇന്ന് കോട്ടയത്ത് ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്നലെ കുമരകത്താണ് സുരേഷ് ഗോപിക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്.
Recent Comments