എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ മുഖ്യമന്ത്രി അജിത് കുമാറിനെ പറഞ്ഞയച്ചെന്നും ഇരുവരും തമ്മില്‍ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. തൃശൂര്‍ സിറ്റി കമ്മിഷ്ണര്‍ അഴിഞ്ഞാടുമ്പോള്‍ എഡിജിപി ഇടപെട്ടില്ല. തൃശൂര്‍ പൂരം കലക്കാന്‍ എഡിജിപി മുഖ്യമന്ത്രിയുടെ അറിവോടെ ഇടപെട്ടുവെന്നും സതീശന് മാധ്യമങ്ങളോട് പ്രതികരിച്ചു.
ആര്‍എസ്എസ് ബന്ധം ഉള്ളത് കൊണ്ടാണ് എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. ഇലക്ഷന് ശേഷം കരുവന്നൂരിലെ ഇഡിയുടെ അനേഷണം എവിടെപോയിയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് പേടിയാണ്. ഹയാത്തില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടു. തിരുവനന്തപുരം ജില്ലയിലെ ആര്‍എസ്എസ് നേതാവ് ഇടനിലക്കാരനായി.
ഊരി പിടിച്ച വാളിന്റെ ഇടയില്‍ കൂടെ നടന്ന മുഖ്യമന്ത്രി എന്തിന് കീഴ് ഉദ്യോഗസ്ഥരെ ഭയക്കുന്നുവെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും വിഡി സതീശന് ചോദിച്ചു.
Recent Comments