ജോജു ജോര്‍ജ് ആദ്യമായ സംവിധനാം ചെയ്ത ചിത്രമാണ് പണി. ചിത്രം വന്‍ ഹിറ്റായി മാറുകയും ചെയ്തു. ജോജു ജോര്‍ജിന്റെ പണി ഒടുവില്‍ ഒടിടിയിലേക്കും എത്തുകയാണ്. സോണിലിവിലൂടെയാണ് ഒടിടിയില്‍ എത്തുക. ജനുവരി 16നാണ് സ്ട്രീമിംഗ് തുടങ്ങുക.
ചിത്രത്തില്‍ അഭിനയയാണ് നായിക. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ താരം മുമ്പ് അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് താരങ്ങളാായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്മയി, പ്രശാന്ത് അലക്സാണ്ടര്‍, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയും അറുപതോളം പുതുമുഖങ്ങളും ജോജുവിന്റെ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
ജോജു ജോര്‍ജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും എഡി സ്റ്റുഡിയോസിന്റെയും ശ്രീഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇന്ത്യയിലെ മുന്‍നിര ടെക്നീഷ്യന്മാരാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ആഗോളതലത്തില്‍ ഏകദേശം 36 കോടിയിലധികം ചിത്രം നേടിയിരുന്നു.
വിഷ്ണു വിജയ്യ്ക്കും സന്തോഷ് നാരായണനുമൊപ്പം സംഗീതത്തില്‍ സാം സി എസും പങ്കാളിയായിരിക്കുന്നു. സ്റ്റണ്ട് ദിനേശ് സുബ്ബരായന്‍ ആണ്. വേണു ഐഎസ്സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരനായ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍: സന്തോഷ് രാമന്, മേക്കപ്പ് റോഷന് എന്‍.ജി, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്സ് എന്നിവരുമായ ചിത്രം ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് വിതരണത്തിനെത്തിച്ചിരിക്കുന്നത്.
Recent Comments