ചേര്‍ത്തലയിലെ വീട്ടമ്മ ഇന്ദുവിന്റെ (42) മരണം തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചിട്ടല്ലെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമത്തിലാണ് പൊലീസിന്റെ പ്രതികരണം. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു. ബുദ്ധി വൈകല്യവും ശാരീരിക അവശതകളും നേരിടുന്ന സ്ത്രീയാണ് ഇന്ദു. നിരവധി രോഗങ്ങള്‍ ഉണ്ടായിരുന്നു. ശാരീരിക അവശതയിലായിരുന്ന ഇന്ദുവിന്റെ മരണം സ്വാഭാവികമാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. തുമ്പപ്പൂ തോരന്‍ കഴിച്ചു എന്ന് പറയുന്ന വീട്ടിലെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെന്നും പൊലീസ് പറയുന്നു.
ഈ വര്‍ഷം മെയ് മാസം അരളിച്ചെടിയുടെ പൂവ് കടിച്ചുതിന്നതിനെ തുടര്‍ന്ന് ഹരിപ്പാട് പള്ളിപ്പാട് സൂര്യ സുരേന്ദ്രന് മരിക്കുകയുണ്ടായി. ക്ഷേത്രങ്ങളില്‍ നിവേദ്യത്തില്‍ തുളസിക്കും തെച്ചിക്കുമൊപ്പം അരളി ഉപയോഗിച്ചുകാണാറുണ്ട്. തെച്ചിക്കും തുളസിക്കും അരളിക്കും ഔഷധ ഗുണങ്ങളുണ്ട്. പക്ഷേ തുളസി പോലെയല്ല അരളി. ശ്രദ്ധിച്ചില്ലെങ്കില്‍ വിപരീതഫലമാകും ഉണ്ടാവുക. അരളിച്ചെടിയുടെ പൂവ് കടിച്ചു തിന്നതിനെ തുടര്‍ന്ന് ആദ്യമായാണ് മരണം ഉണ്ടായത്. അതിനുശേഷം അങ്ങനെയൊരു സംഭവം ഉണ്ടായില്ല. കൂടുതല്‍ അനേഷണവും നടന്നില്ല. ഈ രണ്ട് സംഭവങ്ങളും നടന്നത് ആലപ്പുഴ ജില്ലയിലാണ്.
തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചിട്ടാണോ ഇന്ദു മരിച്ചതെന്ന കാര്യം രാസപരിശോധന ഫലം വന്നശേഷം മാത്രമെ സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് ചേര്‍ത്തല പൊലീസ് വ്യക്തമാക്കിയത്. ഇന്ദുവിന്റെ മരണത്തില്‍ തുമ്പച്ചെടി കാരണമായെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ചേര്‍ത്തല എക്സ്റേ ജംഗ്ഷന് സമീപം താമസിക്കുന്ന ഇന്ദുവും മറ്റു കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രി തുമ്പ ചെടികൊണ്ടുള്ള തോരന്‍ കഴിച്ചിരുന്നു. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി എന്നാണ് വീട്ടുകാര്‍ പറയുന്നത്. ആദ്യം ചേര്‍ത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ദുവിന്റെ കുടുംബാംഗങ്ങളും തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചിരുന്നു. അവര്‍ക്കാര്‍ക്കും പ്രശ്നമുണ്ടായില്ല.
Recent Comments