ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ റെയിന്‍ബോ ടീം നിര്‍മ്മിക്കുന്ന അക്കുത്തിക്കുത്താന എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. കെഎസ് ഹരിഹരനാണ് സംവിധായകന്. കാളച്ചേകോന്‍ എന്ന ചിത്രത്തിനുശേഷം ഹരിഹരന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സതീഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗായിക നഞ്ചിയമ്മ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. അട്ടപ്പാടിയില്‍ നെഞ്ചിയമ്മയുടെ വീട്ടില്‍ വച്ച് ആദ്യ ഷോട്ട് എടുക്കുന്നതോടെ ഷൂട്ടിംഗ് ആരംഭിക്കും. ജൂലൈയിലാണ് ഷൂട്ടിംഗ്.
സിനില്‍ സൈനുദ്ദീന്‍, ശ്രീജിത്ത് രവി, ഹരീഷ് കണാരന്, സ്പടികം ജോര്‍ജ്, ഭീമന് രഘു, അബു സലീം, ദേവന്, നാരായണന്‍കുട്ടി, ചാലി പാലാ, ശിവജി ഗുരുവായൂര്‍, പ്രഷീബ്, ഷെജിന്‍, അമല്‍ ജോര്‍ജ്, കുളപ്പുള്ളി ലീല, മനീഷ, ഗായത്രി നമ്പ്യാര്‍, ആശ ഏഞ്ചല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗാനരചന വാസു അരീക്കോട്, ജിയാദ് മങ്കട. സംഗീതം ഭവനേഷ്, എം വി രാമദാസ്, ആചാര്യ എന്നിവര്‍ നിര്‍വഹിക്കുന്നു. ബേബി സ്വാതിക, അരുണ്‍ പ്രഭാകരന്, റെജി എന്നിവരാണ് ഗായകര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ പിസി മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്ട്രോളര് നൗഷാദ് മുണ്ടക്കയം. പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ ആചാര്യ. ആര്‍ട്ട് ശ്രീകുമാര്‍ പൂച്ചാക്കല്‍. മേക്കപ്പ് ലിജു കൊടുങ്ങല്ലൂര്‍. കോസ്റ്റ്യൂം അബ്ബാസ് പാണാവള്ളി. സംഘട്ടനം അഷ്റഫ് ഗുരുക്കള്‍. സ്റ്റില്‍സ് ശ്രീനി മഞ്ചേരി. പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments