ട്രോളിംഗ് നിരോധനം ഇന്നലെ (ജൂലൈ 31) അര്‍ദ്ധരാത്രി അവസാനിച്ചതോടെ 52 ദിവസത്തിനു ശേഷം വീണ്ടും ബോട്ടുകള്‍ കടലില്‍ ഇറങ്ങി. ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ ഇനി മത്സ്യങ്ങളുടെ വില കുറയും. പല സ്ഥലങ്ങളിലും മത്തിയുടെ ചാകര ഉണ്ടാകുമെന്ന് പ്രതീഷിക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലും ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യത്തിന് തീവിലയായിരുന്നു. അതിനു മാറ്റം ഉണ്ടാകാന്‍ പോകുകയാണ്. ഇനി മലയാളികളുടെ തീന് മേശകളില്‍ മല്‍സ്യങ്ങളുടെ വിഭങ്ങള്‍ സുലഭമാകാന്‍ പോകുകയാണ് .
3500 ഇല് അധികം യന്ത്രവല്‍കൃത ബോട്ടുകളാണ് ഇന്നലെ അര്‍ധരാത്രിയോടെ കടലില്‍ പോയത്. ട്രോളിങ് ബോട്ടുകളും പേഴ്സീന്‍ ബോട്ടുകളുമാണ് കടലില്‍ ഇറങ്ങിയത്. എന്നാല്‍, ഗില്‍നെറ്റ് വിഭാഗത്തില്‍പ്പെടുന്ന ബോട്ടുകള്‍ കുറച്ചു ദിവസം കൂടി കഴിഞ്ഞേ കടലില്‍ ഇറങ്ങൂ.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്നതിന് തടസ്സമില്ലെങ്കിലും മത്സ്യത്തിന്റെ ലഭ്യതയില്‍ ഇത്തവണ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇത് മീനിന്റെ വില ഗണ്യമായി വര്‍ധിക്കാനും കാരണമായി.
മത്സ്യത്തിന് വില കിട്ടാതെ പോയതാണ് പരമ്പരാഗത വിഭാഗം നേരിട്ട വലിയ പ്രതിസന്ധി. അമേരിക്ക ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചത് പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെയും ബാധിച്ചു. ട്രോളിങ് നിരോധന കാലത്ത് പതിവുപോലെ ചെമ്മീന്‍ ലഭിച്ചെങ്കിലും, ശരിയായ വില കിട്ടിയില്ല.
Recent Comments