കേരളത്തിലെ സ്വർണവില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന്റെ വില 60,200 രൂപയിലെത്തി. പവന് 600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 75 രൂപ കൂടി. ഒരു ഗ്രാം സ്വർണത്തിന്റെ വില 7525 രൂപയാണ്.കഴിഞ്ഞവർഷം ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയർന്ന സ്വർണവില. ഈ റെക്കോർഡും കടന്നാണ് സ്വർണവില ഇപ്പോൾ കുതിച്ചു കൊണ്ടിരിക്കുന്നത് .
ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു പവൻ വില. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ഡോളർ ശക്തിയാർജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
സ്വർണവില കഴിഞ്ഞ അഞ്ച് വർഷമായി 1700- 2000 ഡോളറിൽ നിന്നും കാര്യമായി ഉയർച്ചയില്ലാതെ തുടരുകയായിരുന്നു. എന്നാൽ അന്താരാഷ്ട്ര സ്വർണവില 2050 ഡോളർ ലെവലിൽ നിന്നും കഴിഞ്ഞ ഒറ്റ വർഷം കൊണ്ട് 2790 ഡോളർ വരെ ഉയർന്നു.
ഏകദേശം 38% ത്തോളം ഉയർച്ചയാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണം രേഖപ്പെടുത്തിയത്. ഇന്ത്യൻ രൂപ 83.25ൽ നിന്നും 85 എന്ന നിലയിൽ ഡോളറിലേക്ക് ദുർബലമായതും സ്വർണ വില ഉയരാൻ കാരണമായി.
Recent Comments