നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ മുന്‍ വൈസ് പ്രസിഡന്റുമായ ജയന് ചേര്‍ത്തലയ്ക്കെതിരെ മാനനഷ്ട പരാതിയുമായി നിര്‍മാതാക്കളുടെ സംഘടന. ജയന് ചേര്‍ത്തല കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെയാണ് പരാതി. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയന് ചേര്‍ത്തലക്കെതിരെ മാനനഷ്ടപരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അറിയിക്കുന്നത്. നേരത്തെ സിനിമ രംഗത്തെ തര്‍ക്കത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെയും അതിന്റെ ഭാരവാഹി നിര്‍മ്മാതവ് സുരേഷ് കുമാറിനെതിരെ ജയന് ചേര്‍ത്തല പ്രതികരിച്ചിരുന്നു.
ജനുവരി 14 ന് ജയന് ചേര്‍ത്തല മാധ്യമങ്ങളെ കണ്ടപ്പോള്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് പരാതിയുടെ അടിസ്ഥാനം. ഒരു കോടിയോളം രൂപ വിവിധ ഷോകളിലൂടെ അമ്മ പ്രൊഡ്യൂസ് അസോസിയേഷന് നല്‍കിയിരുന്നുവെന്ന് ജയന് ചേര്‍ത്തല പറഞ്ഞിരുന്നു. എന്നാല്‍ പണം വാങ്ങിയെന്ന കാര്യം തെറ്റാണെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അയച്ച നോട്ടീസില്‍ ഉള്ളത്. ദുബായില്‍ നടന്ന ഷോയില്‍ മോഹന്‍ലാല്‍ സ്വന്തം കൈയില്‍നിന്നും പണമെടുത്ത് വന്നിരുന്നുവെന്ന് പറഞ്ഞതിനേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നോട്ടീസില്‍ എതിര്‍ത്തിട്ടുണ്ട്. അന്ന് മോഹന്‍ലാലിന് ടിക്കറ്റ് എടുത്ത് കൊടുത്തത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണെന്ന് നോട്ടീസില്‍ പറയുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഉണ്ടാക്കിയ കടം തീര്‍ക്കാന്‍ ‘അമ്മ’ സംഘടനയാണ് പണം നല്‍കിയതെന്നും അതിനുവേണ്ടി ‘അമ്മ’യിലെ താരങ്ങള്‍ പൈസ വാങ്ങാതെ ഷോ ചെയ്തിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അമ്മയ്ക്കെതിരായ ആരോപണങ്ങളില്‍ ഇതുവരെ മിണ്ടാതിരുന്നത് അതൊരു കൂട്ടായ്മയാണ്, ഒരു ഫ്രട്ടേണിറ്റി ആണ് എന്നുള്ളതുകൊണ്ടാണ്. അതിനകത്ത് ഒരാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നോര്‍ത്തിട്ടാണ്. ഇതിപ്പോള്‍ അതിരു കടന്നിരിക്കുകയാണ്. ”അമ്മ” നാഥനില്ല കളരിയാണ് എന്നാണ് സുരേഷ് കുമാര്‍ പറഞ്ഞിരിക്കുന്നത്. അത് പറയാന്‍ അദ്ദേഹത്തിന് എങ്ങനെയാണ് സാധിക്കുന്നത്? മുന്‍പ് മലയാള സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കടത്തിലാണ് പൈസയില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഒരുകോടി രൂപ കടം കൊടുത്തത് ‘അമ്മ’ അസോസിയേഷന് ആണ്. അതിന് തെളിവുകളും രേഖകളും ഉണ്ട്.ജയന് ചേര്‍ത്തലയുടെ വാക്കുകളാണിത്. അഭിനേതാക്കള്‍ പണിക്കാരെ പോലെ ഒതുങ്ങി നില്‍ക്കണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടെന്നും എന്തും ചെയ്യാമെന്ന ധാരണ നിര്‍മാതാക്കള്‍ക്ക് വേണ്ടെന്നും തീയറ്ററില്‍ ആള് കയറണമെങ്കില്‍ താരങ്ങള്‍ വേണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
പ്രസ്താവനകളില്‍ നിരുപാധികം ജയന്‍ചേര്‍ത്തല മാപ്പ് പറയണമെന്നും, അല്ലെങ്കില്‍ മാനനഷ്ടത്തിന് നിയമപരമായി നീങ്ങുമെന്ന്നാണ് നിര്‍മ്മാതാക്കളുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്. മലയാള സിനിമാ രംഗത്തെ തര്‍ക്കങ്ങള്‍ പുതിയ ഘട്ടത്തില്‍ എത്തുന്ന സൂചനയാണ് നിര്‍മ്മാതാക്കളുടെ സംഘടന ജയന് ചേര്‍ത്തലയ്ക്ക് അയച്ച വക്കീല്‍ നോട്ടീസ് എന്ന് അനുമാനിക്കാം.
Recent Comments