സാമൂഹ്യ മാധ്യമങ്ങളിൽ തൻ്റെ പേരിൽ പ്രചരിച്ചു നടക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് ആശാ ശരത്.ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറി എന്ന വ്യാജ വാർത്തയാണ് ആശാ ശരത്തിൻ്റെ പ്രതികരണത്തിന് പിന്നിൽ . ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ആശാ ശരത്തിന്റെ പ്രതികരണം.
“സിദ്ദിഖിൽ നിന്ന് മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവൃത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല. ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാൻ അഭ്യർത്ഥിക്കുന്നു” എന്ന് ആശ ശരത്ത് പറഞ്ഞു.
Recent Comments