നവാഗതനായ സിറാജ് റെസ സംവിധാനം നിര്‍വ്വഹിച്ച് കലാഭവന്‍ നവാസും രഹനയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഇഴ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന് ആസിഫ് അലിയുടെ സോഷ്യല്‍ മീഡിയ പേജ് മുഖേനയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സിറാജ് റെസ ആണ്. സലാം ക്രിയേഷന്‍സിന്റെ ബാനറില്‍ സലീം മുതുവമ്മലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ജനുവരി 24 ന് കേരളത്തിലെ വിവിധ തീയേറ്ററുകളില്‍ റിലീസിന് എത്തുന്നു.
കലാഭവന്‍ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രഹന ഏറെ നാളുകള്‍ക്ക് ശേഷം നായികയായിട്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ജീവിതത്തിലെന്നപോലെ തന്നെ ഈ സിനിമയിലും ഭാര്യാഭര്ത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ആലുവ, പെരുമ്പാവൂര്‍, തുരുത്ത്, തട്ടുപാറ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അനൗണ്‍സ് ചെയ്തത് നടന് ഉണ്ണിമുകുന്ദനും സംവിധായകന് നാദിര്‍ഷയും ചേര്‍ന്നാണ്, ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍ ബിന്‍ഷാദ് നാസര്‍ ആണ്. ക്യാമറ ഷമീര്‍ ജിബ്രാന്, എഡിറ്റിംഗ് ബിന്‍ഷാദ്,
ബിജിഎം ശ്യാം ലാല്‍, അസോസിയേറ്റ് ക്യാമറ എസ് ഉണ്ണി കൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബബീര്‍ പോക്കര്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍ആര്‍ ക്രിയേഷന്‍സ്, കോ പ്രൊഡ്യൂസേഴ്സ് ശിഹാബ് കെ എസ്, കില്‍ജി കൂളിയാട്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് രചനയും, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സംവിധായകനായ സിറാജ് റെസ തന്നെയാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് ഫായിസ് മുബീന്. സൗണ്ട് മിക്സിങ്ങ് ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍ വൈശാഖ് സോഭന്‍, മേക്കപ്പ് നിമ്മി സുനില്‍, കാസ്റ്റിങ് ഡയറക്ടര്‍ അസിം കോട്ടൂര്‍, സ്റ്റില്‍സ് സുമേഷ്, ആര്‍ട്ട് ജസ്റ്റിന്, കോസ്റ്റ്യൂം ഡിസൈന്‍ രഹനാസ് ഡിസൈന്‍, ടൈറ്റില്‍ ഡിസൈന്‍ മുഹമ്മദ് സല, പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments