എംടി-ഹരിഹരന് കൂട്ടുകെട്ടില്‍ തീരെ ശ്രദ്ധ ലഭിക്കാതെ പോയ ചിത്രമാണ് ‘ഏഴാമത്തെ വരവ്’. വിനീത്, ഭാവന, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ അഭിനയിച്ച് 2013 ല്‍ റിലീസായ ചിത്രത്തിന് ഇന്ന് പത്ത് വര്‍ഷം തികയുകയാണ്. ഗായത്രി സിനിമ എന്റര്‍പ്രൈസസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ച സംവിധായകന് തന്നെയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
1983-ല്‍ സുകുമാരന്‍, വേണു നാഗവള്ളി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഇതെ തിരക്കഥയില്‍ ഷൂട്ട് ചെയ്ത ചിത്രമായിരുന്നു ‘എവിടെയൊ ഒരു ശത്രു.’ ഒരു ട്രെന്‍ഡ്സെറ്റര്‍ ആകുമെന്ന് സിനിമ പ്രേമികള്‍ കരുതിയിരുന്ന ചിത്രത്തിന് പക്ഷേ റിലീസ് ലഭിച്ചില്ല. സുകുമാരന്‍ ചെയ്ത വേഷം വര്‍ഷങ്ങള്‍ക്ക് ശേഷം മകന് ഇന്ദ്രജിത്ത് ചെയ്തു എന്നത് ഒരു ചരിത്ര നിയോഗം പോലെ നോക്കി കാണാവുന്ന ഒന്നാണ്.
ചിത്രത്തിനെ വിലയിരുത്തുമ്പോള്‍ ആദ്യം തന്നെ പരാമര്‍ശിക്കേണ്ടതും ഇന്ദ്രജിത്തിന്റെ കരുത്തുറ്റ പ്രകടനം തന്നെ. ഗോപിനാഥ് എന്ന വേട്ടക്കാരനും ജന്മിയുമൊക്കെയായി ഇന്ദ്രജിത്ത് സിനിമയില്‍ നിറഞ്ഞു നില്ക്കുന്നു. അനുകരണമായി മാറാതെ തന്നെ സുകുമാരന്‍ എന്ന നടനെ പലപ്പോഴും ഇന്ദ്രജിത്ത് ഓര്‍മ്മപ്പെടുത്തുന്നു.
മറ്റു അഭിനേതാക്കളുടെ പ്രകടനം തീര്‍ത്തും ദയനീയമാണ്. ഇത്രയും ഡെപ്ത്തുള്ള ഗഹനമായ അര്‍ത്ഥമുള്ള ഡയലോഗുകള്‍ പറയുന്ന നായിക കഥാപാത്രം ഭാവനയ്ക്ക് എടുത്താല്‍ പൊങ്ങാത്തതായി. പല സീനുകളിലും സ്ക്രിപറ്റിന്റെ മുമ്പില്‍ നടി പരാജയപ്പെടുന്നത് വ്യക്തമാണ്. വിനീത് പിന്നേയും ഭേദപ്പെട്ട പ്രകടനമായിരുന്നെങ്കിലും കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല.
എംടിയുടെ എഴുത്തിന്റെ പോരായ്മ പറയുക തന്നെ നിരര്‍ത്ഥകമാണ്. എന്നാലും എടുത്ത് പറയേണ്ടത് ക്ലൈമാക്സിലെ പഴമയാണ്. തൊണ്ടച്ചന് മിത്തിനെയൊക്കെ വളരെ മികച്ച രീതിയില്‍ കഥയില്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും അവസാനം ഊഹിക്കാവുന്നതും അതിനപ്പുറം യുക്തിഭദ്രവുമല്ലായിരുന്നു. 80-കളില്‍ സമ്പന്ന വര്‍ഗ്ഗം പ്രയോഗിച്ചിരുന്ന ഇംഗ്ലീഷിന്റെ ശൈലി 2013 ലും പിന്തുടര്ന്നത് അരോചകമായി തോന്നി. ഇംഗ്ലീഷ് സംഭാഷണങ്ങളില്‍ തിരുത്ത് അനിവാര്യമായിരുന്നു. അതൊഴിച്ച് ബാക്കി എല്ലാ സംഭാഷണങ്ങളും അതീവ മൂര്‍ച്ചയുള്ളത് തന്നെയാണ്.
ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും എസ് കുമാറിന്റെ ഛായാഗ്രഹണവും മികവ് പുലര്‍ത്തിയിരുന്നു. ഹരിഹരന് എന്ന സംവിധായകന്റെ പ്രതിഭ പുലി വരുന്ന ഷോട്ടുകളില്‍ വ്യക്തമായിരുന്നു. കാടിന്റെ വന്യത കാണിക്കുന്നതിലും ത്രില്ല് നിലനിര്‍ത്തുന്നതിലും സംവിധായകല്‍ വിജയിച്ചു. എന്നാല്‍ സിനിമയുടെ പതിഞ്ഞ താളം കഥയ്ക്ക് ചേരുന്നതല്ല . ചടുലമായ ഷോട്ടുകള്‍ ഒരുക്കുന്നതിലും സംവിധായകന് പരാജയപ്പെട്ടു.
1983 ല്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ ‘എവിടെയൊ ഒരു ശത്രു’ മലയാള സിനിമയില്‍ നാഴികക്കല്ലാകുമായിരുന്നു എന്നത് തീര്‍ച്ചയാണ്. എന്നാല്‍ 2013 ല്‍ എത്തുമ്പോള്‍ അതിന് കാലത്തിന്റെതായ പഴക്കം തോന്നിപ്പിക്കുന്നു. ഒന്നു കൂടി ചെത്തി മിനുക്കി എടുത്തിരുന്നെങ്കില്‍ മലയാളത്തിന് എന്നും ഓര്‍മ്മിക്കാവുന്ന ഒരു സിനിമ അനുഭവമാകുമായിരുന്നു ‘ഏഴാമത്തെ വരവ്.’
Recent Comments