പ്രേംനസീറിന്റെയും ജയന്റേയും സുവർണ്ണ കാലത്തും മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടി എടുത്ത നടനായിരുന്നു രവികുമാർ.1970 കളുടെ തുടക്കത്തിലും 80കളിലും അദ്ദേഹം മലയാളത്തിലും തമിഴിലുമായി എണ്ണമറ്റ സിനിമകളിലൂടെ സജീവ സാന്നിധ്യമറിയിച്ച അഭിനേതാവുകൂടിയാണ്.
തൃശൂർ സ്വദേശിയായ നിര്‍മാതാവ് കെ.എം.കെ.മേനോന്റെയും ആർ.ഭാരതിയുടെയും മകനായി ചെന്നൈയിലാണ് രവികുമാർ ജനിച്ചത്. പിതാവ് നിർമാതാവായതുകൊണ്ട് തന്നെ സിനിമയിലേക്ക് വരാൻ അദ്ദേഹത്തിന് ഒരുപാട് കഷ്ട്ടപെടേണ്ടി വന്നില്ല.1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രവികുമാർ, പിന്നീട് മലയാളത്തിലെയും തമിഴിലെയും നിറ സാന്നിധ്യമായി മാറി. 1976 ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് അദ്ദേഹത്തെ മലയാളികളുടെ ഇടയിൽ ശ്രദ്ധേയനാക്കിയത്. ജയനോടും പ്രേംനസീറിനോടുമൊക്കെ കിടപിടിക്കാൻ പാകത്തിന് നല്ലൊരു ശരീരസൗധര്യമുള്ള ആളായിരുന്നു അദ്ദേഹം. സ്വഭാവ പ്രകൃതിയിൽ ജന്റിൽമാനുമായിരുന്നു രവികുമാർ.
1982-ൽ ജംബുലിംഗം നാടാറിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരു തിരക്കഥ രൂപപ്പെടുന്നു.അതിലെ നായകൻ പ്രേംനസീറായിരുന്നു.അടൂർ ഭാസിയും ജയഭാരതിയുമൊക്കെ അടങ്ങുന്ന വൻ താരനിര. ജംബുലിംഗത്തിൽ ഒരു പോലീസ് ഇൻസ്ക്പെക്ടറുടെ നിർണ്ണായക വേഷം ചെയ്യാൻ ജംബുലിംഗത്തിന്റെ സംവിധായകനായ ശശികുമാർ രവികുമാറിനെ സമീപിക്കുന്നു, രവികുമാർ അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. പിന്നെയാണ് അദ്ദേഹം അറിയുന്നത് അന്ന് തൻറെ പേര് സംവിധായകനോട് ശുപാർശ്ശ ചെയ്തത് പ്രേംനസീർ ആണെന്നുള്ളത്. പ്രേംനസീറുമായി അത്രക്ക് ആത്മബന്ധം ഉള്ള ഒരു നടനായിരുന്നു രവികുമാർ.
മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു പിടി നല്ല ഗാനങ്ങൾക്ക് ചുണ്ടനക്കാൻ രവികുമാറിന് സാധിച്ചിട്ടുണ്ട്.രവികുമാറിനെ മലയാളികൾ ഓർക്കുന്നതും അത്തരം ഗാനങ്ങളിലൂടെയാണ്. “എൻ സ്വരം പൂവിടും ഗാനമേയും ” സർപ്പത്തിലെ ‘സ്വർണമീനിന്റെ ചേലൊത്ത കണ്ണാണെയുമൊക്കെ’ അവയിൽ ചിലതാണ്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രൻ മാസ്റ്ററാണ് രവികുമാറിനായി ശബ്ദം നൽകിയിരുന്നത്. ഒരിക്കൽ ഇതിനെ സംബന്ധിച്ചു രവീന്ദ്രൻ മാസ്റ്റർ തമാശ രൂപേനെ പറഞ്ഞത് രവികുമാർ എന്റെ അന്നദാതാവാണെന്നാണ്.മലയാളി ആയിരുന്നെങ്കിലും തമിഴകത്തു ജനിച്ച രവികുമാറിനു മലയാളം ഒട്ടും വഴങ്ങുമായിരുന്നില്ല അതുകൊണ്ടു കൂടിയാണ് രവീന്ദ്രൻ മാസ്റ്ററിനു ശബ്ദം നൽകേണ്ടി വന്നത്.
ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയ ചിത്രങ്ങളൊക്കെ തന്റെ അഭിനയ സിദ്ധികൊണ്ട് അദ്ദേഹം ഗംഭീരമാക്കിയ ചിത്രങ്ങളാണ്.നീണ്ട പത്തുവർഷത്തിന്റെ ഇടവേളക്കൊടുവിലാണ് മോഹൻലാലിൻറെ ആറാട്ടിലും മമ്മൂട്ടിയുടെ സി.ബി.ഐ. 5ലും അദ്ദേഹം അഭിനയിക്കുന്നത്.
Recent Comments