മണിരത്നം അണിയിച്ചൊരുക്കിയ ‘പൊന്നിയിന്‍ സെല്വന്’ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പിഎസ്-2’ ലെ പ്രണയാര്‍ദ്രമായ
‘അകമലര്‍ അകമലര്‍ ഉണരുക യായോ
മുഖമൊരു കമലമായ് വിരിയുകയായോ
പുതുമഴ പുതുമഴ ഉതിരുകയായോ
തരുനിര മലരുകളണിവു
ആരത്…. ആരത് എന്‍ ചിരി കോര്‍ത്തത്… ‘
എന്നു തുടങ്ങുന്ന മെലഡി ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അണിയറക്കാര്‍ പുറത്തു വിട്ടു. റഫീക്ക് അഹമ്മദ് രചിച്ച് ഏ.ആര്.റഹ്മാന് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. കാര്‍ത്തി, തൃഷ എന്നിവരാണ് ഗാനരംഗത്തുള്ളത്ത്.
സാഹിത്യകാരന് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവല്‍ ‘പൊന്നിയിന്‍ സെല്വന്’ ആധാരമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കിയിരിക്കുന്നത്. വിക്രം,കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷകൃഷ്ണ, റഹ്മാന്, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്, ലാല്‍, അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് അഭിനേതാക്കള്‍. പിആര്‍ഒ സി.കെ. അജയ് കുമാര്‍.
ഏപ്രില്‍ 28-ന് ലോകമെമ്പാടും ‘പിഎസ് -2’ റിലീസ് ചെയ്യും.
Recent Comments