അഖില്‍ സത്യന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം പാച്ചുവും അത്ഭുതവിളക്കിന്റെയും സെക്കന്റ് ഷെഡ്യൂള്‍ ഏപ്രില്‍ 15 ന് കൊച്ചിയില്‍ ആരംഭിക്കും. അന്ന് ഫഹദ് ഫാസിലും ജോയിന്‍ ചെയ്യും. ഇന്നസെന്റും മുകേഷുമാണ് ഈ ഷെഡ്യൂളില്‍ ഫഹദിനൊപ്പം സ്ക്രീന്‍സ്പെയ്സ് പങ്കിടുന്ന താരങ്ങള്‍.
‘എറണാകുളം കഴിഞ്ഞാല്‍ മുംബയിലും ഗോവയിലുമായിട്ടാണ് ചിത്രം പൂര്‍ത്തിയാക്കാനുള്ളത്. അതുകൊണ്ടുതന്നെ മൂന്നാമതൊരു ഷെഡ്യൂള്‍കൂടി വേണ്ടിവരും.’ നിര്‍മ്മാതാവ് സേതു മണര്‍കാട് കാന്‍ ചാനലിനോട് പറഞ്ഞു. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രംകൂടിയാണിത്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ മുംബയിലും കൊച്ചിയിലുമായി പൂര്‍ത്തിയായിരുന്നു. വിനീതും വിജി വെങ്കിടേഷുമായിരുന്നു ആദ്യ ഷെഡ്യൂളിലെ താരനിരക്കാര്‍.
മലയാളിയായ അഞ്ജന ജയപ്രകാശാണ് ചിത്രത്തിലെ നായിക. ഗൗതംമേനോന്‍ സംവിധാനം ചെയ്യുന്ന ക്യൂന്‍ എന്ന വെബ് സീരീസിലാണ് അഞ്ജന ഇതിനുമുമ്പ് അഭിനയിച്ചിട്ടുള്ളത്.
Recent Comments